പറമ്പിക്കുളം: പുലി ഭീതിയിൽ കഴിയുന്ന കച്ചിത്തോട് സോളാർ വേലി കാര്യക്ഷമമാക്കണമെന്ന് ആദിവാസികൾ. രണ്ട് മാസത്തിനിടെ എട്ടിലധികം വളർത്തു നായ്ക്കളെയാണ് പുലി പിടിച്ചത്. കോളനിക്ക് ചുറ്റും സോളാർ വൈദ്യുത വേലി സ്ഥാപിച്ചെങ്കിലും വേലിയിലെ നാല് കമ്പികളിലും വൈദ്യുതി പ്രവഹിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മുതലമട പഞ്ചായത്തിന്റെ ഇടപെടലിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്.
കോളനിക്ക് ചുറ്റുമുള്ള വൈദ്യുത വേലിയുടെ പരിപാലനവും വൈദ്യുതി പ്രവഹിപ്പിക്കലും വനംവ കുപ്പിന്റെ അധീനതയിലാണെന്ന് കോളനി വാസികൾ പറയുന്നു. 13 കുടുംബങ്ങൾ വസിക്കുന്ന കച്ചിത്തോട് പുലി വൈദ്യുതി പ്രവഹിക്കാത്ത ലൈനിലൂടെ കടന്നാണ് നായ്ക്കളെ പിടികൂടുന്നതെന്ന് കോളനിവാസിയായ മണികണ്ഠൻ പറയുന്നു. അടിയന്തിരമായി എല്ലാ കമ്പികളിലും രാത്രി കൂടുതൽ വൈദ്യുതി കടത്തി വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.