പാലക്കാട്: കൊയ്ത്ത് ആരംഭിച്ചിട്ടും സപ്ലൈകോ നെല്ല് സംഭരണം എങ്ങുമെത്താതായതോടെ നെല്ല് വില താഴ്ത്തി മില്ലുടമകൾ. ജ്യോതി മട്ട കിലോക്ക് 24 രൂപയും മറ്റ് ഇനങ്ങൾക്ക് 20 മുതൽ 22 വരെയും നൽകിയാണ് മില്ലുടമകൾ പൊതുവിപണിയിൽനിന്ന് നെല്ല് സംഭരിക്കുന്നത്.
കൊയ്ത്ത് ആരംഭിച്ച് ആഴ്ചകൾക്കുശേഷമാണ് സപ്ലൈകോ സംഭരണം ആരംഭിച്ചത്. സംഭരണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനിടയിൽ സംഭരണം സഹകരണ സംഘങ്ങളെ ഏൽപിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിലാണ് ഇതിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുക.
സംഭരണം ഇനിയും നീണ്ടുപോകുമെന്ന് ഉറപ്പായതോടെയാണ് കർഷകർ പൊതുവിപണിയിൽ നെല്ല് നൽകാൻ തുടങ്ങിയത്. ഇതോടെ മില്ലുടമകൾ നെല്ലുവില കുറച്ചു. കിലോക്ക് 28.20 രൂപയാണ് താങ്ങുവിലയായി കർഷകർക്ക് സപ്ലൈകോ നൽകിയി
രുന്നത്.
എന്നാൽ, സപ്ലൈകോക്ക് നെല്ല് നെൽകിയാൽ വില ലഭിക്കാനുള്ള കാലതാമസവും സംഭരണത്തിലെ അനിശ്ചിതത്വവും കാരണം നഷ്ടം സഹിച്ചും പൊതുവിപണിയിൽ നെല്ല് നൽകാൻ നിർബന്ധിതിരാവുകയാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.