മണ്ണൂർ: പാലിയേറ്റിവ് ദിനാചരണ ഭാഗമായി മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രം പാലിയം പ്രദർശനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ അധ്യക്ഷനായി. ഡോ. ലസിത ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളായ എ.കെ. ജയശ്രീ, പ്രീത, റജുല, ഹുസ്സൈൻ ഷെഫീക്, വി.എം. അൻവർ സാദിഖ്, സുനിത, മെഡിക്കൽ ഓഫിസർ ഷബീബ്, എച്ച്.ഐ സാജൻ, മിനി എന്നിവർ സംസാരിച്ചു.
പട്ടാമ്പി: എടപ്പലം നവശക്തി പാലിയേറ്റിവ് കെയർ തിരുവേഗപ്പുറയിൽ നടത്തിയ ദിനാചരണംഅലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇ. സൈതലവി അധ്യക്ഷത വഹിച്ചു. എം. ശിവശങ്കരൻ, സുമിത് നാരായണൻ സംസാരിച്ചു.
ആലത്തൂർ: കാവശ്ശേരി പാടൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി പാലിയേറ്റിവ് ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുനന്ദ രമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. വിജയമോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാദേവി സതീശൻ, മെംബർ ഗിരിജ പ്രേംപ്രകാശ്, കെ. ഉണ്ണികൃഷ്ണൻ, എൻ. രവി, നാരായണ സ്വാമി എന്നിവർ സംസാരിച്ചു.
പട്ടാമ്പി: നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് വളന്റിയർമാർ വിയറ്റ്നാംപടി ദയ പാലിയേറ്റിവ് സെന്ററുമായി സഹകരിച്ച് ധനസമാഹരണം നടത്തി. 80,176 രൂപ സ്വരൂപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. റഷീദ് ഉദ്ഘാടനം ചെയ്തു.
കൊപ്പം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. രാമദാസ്, പഞ്ചായത്ത് അംഗങ്ങളായ സി. ഉണ്ണികൃഷ്ണൻ, എസ്. ഇബ്രാഹിം കുട്ടി, പി.പി. ധനലക്ഷ്മി, ദയ പാലിയേറ്റിവ് കെയർ പ്രസിഡന്റ് കെ. ഹസൻ റഷീദ്, സെക്രട്ടറി കെ.ടി. ഹനീഫ, കെ. അബ്ദുൽ ജബ്ബാർ, പി. ഫൈസൽ, കെ. മൊയ്തുണ്ണി, അധ്യാപകരായ പി. മുഹമ്മദ് മുസ്തഫ.
കെ.പി. മുഹമ്മദ് ഷെരീഫ്, കെ. സരിത, വളന്റിയർമാരായ ടി.പി. അജ്സൽ, ഇ.പി. റൈഹാൻ, സി. റസൽ, കെ. നിരഞ്ജന എന്നിവരുടെ നേതൃത്വത്തിൽ 39 വളന്റിയർമാരും സ്കൗട്ട് ലീഡർമാരായ എം. അഭിഷേക്, കെ. ആദർശ്, കെ. മുഹമ്മദ് അൻഷാദ്, അതുൽ ജി. നായർ എന്നിവരുടെ നേതൃത്വത്തിൽ 28 സ്കൗട്ട് വളന്റിയർമാരും പങ്കെടുത്തു.
അലനല്ലൂർ: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം സംയുക്തമായി പാലിയേറ്റിവ് ദിനാചരണവും വയോജന സംഗമവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാർ ഭീമനാട് അധ്യക്ഷത വഹിച്ചു. പാറയിൽ മുഹമ്മദാലി, കെ. വിനീത, വിനോദ്, കല്ലടി അബൂബക്കർ, റഫീന മുത്തനിയിൽ, കെ. റജീന, അബൂബക്കർ, നിജോ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
കേരളശ്ശേരി: ഗ്രാമപഞ്ചായത്ത് കേരളശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ പാലിയേറ്റിവ് സുഹൃത്തുക്കൾ നെല്ലിയാമ്പതിയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു.
35 പാലിയേറ്റീവ് സുഹൃത്തുക്കളും അവരുടെ കൂട്ടിരിപ്പുകാരും, പഞ്ചായത്ത് പ്രസിഡന്റ് ഷീബ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ, മെഡിക്കൽ ഓഫിസർ ഡോ. അർച്ചന, ഹെൽത്ത് ഇൻസ്പെക്ടർ സാജൻ, ആശാവർക്കർമാർ, പാലിയേറ്റീവ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
പഴയലക്കിടി: മർഹമ പാലിയേറ്റിവ് കെയർ യൂനിറ്റ് പാലിയേറ്റിവ് കെയർ ദിനം ആചരിച്ചു. പഴയ ലക്കിടിയിൽനിന്ന് ആരംഭിച്ച വിളംബര റാലിയിൽ ആരോഗ്യപ്രവർത്തകരും പൊതുപ്രവർത്തകരും വിദ്യാർഥികളും പങ്കെടുത്തു. നൗഷാദ് മുഹിയുദ്ദീൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷൗക്കത്ത്, ഫൈസൽ ലക്കിടി, നദീറ, നസീർ, പി.കെ. യൂസഫലി, സാറക്കുട്ടി, പഞ്ചായത്തംഗം സുഹറ, നബീസ, ഷെറിൻ, മൗണ്ട് സീന എ.എൻ.ഒ ബിന്ദു മോൾ, ഐഷ എന്നിവർ നേതൃത്വം നൽകി.
ആലത്തൂർ: ആലത്തൂർ കൃപ പാലിയേറ്റീവ് കെയർ കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിലേക്ക് കിടപ്പുരോഗികളുടെ വിനോദയാത്ര സംഘടിപ്പിച്ചു. രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ 160 പേർ പങ്കെടുത്തു. ജി.എം. യൂസഫ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ഞിരപ്പുഴയിലെത്തിയ സംഘത്തെ ഉദ്യാനപാലകർ സ്വീകരിച്ചു.
തുടർന്ന് യോഗം മുൻ എം.എൽ.എ കളത്തിൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കൃപ ജനറൽ സെക്രട്ടറി കെ.എം. അസനാർ കുട്ടി അധ്യക്ഷത വഹിച്ചു. ബൽകീസ് ടീച്ചർ പ്രാർഥന ചൊല്ലി. കായിക മത്സരങ്ങൾക്ക് ഷബീബും സംഘവും നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് കളത്തിൽ ഫാറൂഖ് മുഖ്യാതിഥിയായി.
വിജയികൾക്ക് സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. കെ. ഫൗലാദ്, ഷബീർ എ. അസീസ്, നിഷ ഫൗലാദ്, അബ്ദുൽ അസീസ് ഹൈദർ, ഉദ്യാനം അസിസ്റ്റൻറ് എൻജിനീയർ അജീഷ് എന്നിവർ സംസാരിച്ചു. കൃപ പ്രസിഡന്റ് അബ്ദുറഹ്മാൻ ഹൈദർ, ജനറൽ സെക്രട്ടറി കെ.എം. അസനാർ കുട്ടി, വൈസ് ചെയർമാൻ അബ്ദുറഹ്മാൻ ഹസനാർ, ട്രഷറർ കെ. ഫൗലാദ്, സെക്രട്ടറി ഷബീർ അസീസ്, പ്രോഗ്രാം കൺവീനർ അബുൽ അഅ്ല, കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
കൊല്ലങ്കോട്: സ്വന്തം ജീവിതയാത്രയിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളോടൊപ്പം യാത്ര തുടരുകയാണ് ലേഖ. കൊല്ലങ്കോട് അരുവന്നൂർ പറമ്പ് അരിക്കത്ത് ശ്രീലകത്തിൻ എം. ലേഖ (35) എല്ലാമാസവും 22ലധികം ഓട്ടിസം ബാധിച്ച കുരുന്നുകളുമായി പി. സ്മാരകത്ത് ഒന്നിക്കും.
കുട്ടിക്കാലം മുതൽക്ക് നാഡീസംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലാണെങ്കിലും സ്വന്തം വേദനകളാണ് അതേ വേദന അനുഭവിക്കുന്ന കുരുന്നുകൾക്കൊപ്പം ഒന്നിച്ചിരിക്കാൻ ലേഖയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ മാസവും ആരോഗ്യ പ്രശ്നങ്ങളാൽ പ്രയാസപ്പെട്ടപ്പോഴും കുരുന്നുകൾക്ക് മുടങ്ങാതെ അരിയും മരുന്നും ധാന്യങ്ങളും സാധ്യമാകുന്ന രീതിയിൽ എത്തിച്ചു.
ഒറ്റപ്പെട്ടുപോകുന്ന ഓട്ടിസം ബാധിച്ച കുരുന്നുകളുടെ മനസ്സിൽ സന്തോഷം പകരുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തി ലോകത്ത് ഏറ്റവും മികച്ചതാണെന്ന് മുൻ അധ്യാപികയായ ലേഖ പറയുന്നു. മാസത്തിലൊരു തവണ സംഗമിക്കുമ്പോൾ പാട്ടും നാടകവും മിമിക്രിയും തുടങ്ങി കളിചിരികളോടെയാണ് ആ ദിവസം അവസാനിക്കുക.
ഭർത്താവ് ജി. സുധീഷും മാതാപിതാക്കളും നൽകുന്ന പിന്തുണയാണ് കഥ പറയുന്ന അമ്മയായും കളിപ്പിക്കുന്ന കൂട്ടുകാരിയായും മാറാൻ ലേഖക്ക് ഊർജം പകരുന്നത്. ഓട്ടിസം ബാധിച്ച കുരുന്നുകൾ മാസത്തിൽ ഒരു തവണ അമ്മമാരോടൊപ്പമാണ് കൊല്ലങ്കോട് പി. സ്മാരകത്തിലെ താമരത്തോണി ഹാളിൽ ഒത്തുചേരുന്നത്.
സഹായിക്കുന്നവരോട് നേരിലെത്തി അവ നൽകണമെന്ന നിർബന്ധം മാത്രമാണ് ലേഖക്ക് പറയാനുള്ളത്. ആരോഗ്യമുള്ള കാലത്തോളം സേവനം തുടരുമെന്നും എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന പ്രവർത്തനമാണിതെന്നും ലേഖ പുഞ്ചിരിയോടെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.