റോ​ഡ​രി​കി​ൽ മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​യി​ട്ട നി​ല​യി​ൽ

കെ.​എ​സ്.​ഇ.​ബി വെ​ട്ടി​യി​ട്ട മ​ര​ച്ചി​ല്ല​ക​ൾ റോ​ഡ​രി​കി​ൽ; യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​ർ മ​ര​ങ്ങ​ൾ മു​റി​ച്ചി​ടു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു.

മു​റി​ച്ചു മാ​റ്റി​യ​ശേ​ഷം ക​രാ​റു​കാ​ര​ൻ ത​ന്നെ എ​ടു​ത്തു​മാ​റ്റു​ന്ന രീ​തി​യി​ലാ​ണ് കെ.​എ​സ്.​ഇ.​ബി​യു​ടെ മ​രം മു​റി​ക്കു​ന്ന​തി​ന് ചു​മ​ത​ല ന​ൽ​കി വ​രു​ന്ന​ത്. എ​ന്നാ​ൽ മ​രം മു​റി​ച്ചു ക​ഴി​ഞ്ഞാ​ൽ നാ​ളു​ക​ൾ ക​ഴി​ഞ്ഞാ​ലും ഇ​വി​ടു​ന്ന് മാ​റ്റു​ന്ന പ​തി​വി​ല്ല.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പ്, പൊ​തു​മ​രാ​മ​ത്ത്, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്റെ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ നി​ർ​മി​ച്ച ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ വെ​ട്ടി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

വൈ​ദ്യു​തി ബോ​ർ​ഡി​ന് പു​റ​മേ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും പാ​ത​യോ​ര​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വെ​ട്ടി​ക്കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. മ​ല​മ്പു​ഴ നൂ​റ​ടി റോ​ഡി​ന്റെ ഇ​രു വ​ശ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ്. പു​ല​ർ​കാ​ല​ത്ത് ന​ട​ക്കാ​ൻ വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഇ​ത് ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.

വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ നി​ര​വ​ധി ത​വ​ണ കെ.​എ​സ്.​ഇ.​ബി​യു​ടെ വി​വി​ധ ഡി​വി​ഷ​നു​ക​ൾ​ക്കും, വൈ​ദ്യു​തി ബോ​ർ​ഡി​ന്റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ന​ട​പ​ടി ആ​വാ​ത്ത​തി​ന് തു​ട​ർ​ന്ന് ജി​ല്ല ക​ല​ക്ട​ർ ഇ​ട​പെ​ട്ട് വ​കു​പ്പു​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് മാ​ർ​ഗ്ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. അ​തും കെ.​എ​സ്.​ഇ​ബി പാ​ലി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ ദി​വ​സ​വും ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ്ര​മീ​ള ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Trees cut by KSEB on roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.