പാലക്കാട് : സംസ്ഥാനത്തു മഴ നേരിയ ആശ്വാസം നൽകിയെങ്കിലും പച്ചക്കറികൾക്ക് ഇപ്പോഴും തീ പിടിച്ച വിലയാണ്. ചൂട് കൂടിയ സാഹചര്യത്തിൽ പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് സാധനങ്ങളുടെ വില വർധിക്കാൻ കാരണമായത്. കൊടുംചൂടിലും വരൾച്ചയിലും പച്ചക്കറികൾ നനക്കൽ പ്രയാസമായിരിക്കുകയാണ്. അതുപോലെ പച്ചക്കറികൾ കരിഞ്ഞു പോകാനും കൊടുംചൂട് കാരണമാകുന്നു.
ഇവ മൂലം ഉത്പാദനവും ഇറക്കുമതിയും കുറഞ്ഞു. ബീൻസിന്റെ വിലയാണ് മാർക്കറ്റിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത്. 40 രൂപ ഉണ്ടായിരുന്ന ബീൻസിന് ഇപ്പോൾ കിലോക്ക് 140 രൂപയാണ് വില. അതുപോലെ കാബേജ് 15 ൽനിന്ന് 30 രൂപയായും പയർ 30ൽനിന്ന് 45 രൂപയായും വെണ്ട 15ൽനിന്ന് 35 ആയും കാരറ്റ് 40ൽനിന്ന് 70 രൂപയായും ഉയർന്നു. പച്ചക്കറികളിൽ തക്കാളി മാത്രമാണ് പഴയ വിലയിൽത്തന്നെ നിൽക്കുന്നത്. അതിനുകാരണം തക്കാളിക്ക് അനുയോജ്യ കാലാവസ്ഥയാണ് എന്നതാണ്. വരും ദിവസങ്ങളിൽ മഴ പെയ്താൽ മാത്രമേ പച്ചക്കറി വിലയിൽ മാറ്റം ഉണ്ടാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.