പാലക്കാട്: കൊറിയർ സർവിസ് വഴി പാർസലായി വരുത്തിയ 200 മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ. കാടാംകോട് കരിങ്കരപ്പുള്ളി എ.കെ.ജി നഗറിലെ ഹകീം (21) ആണ് കണ്ണാടിയിൽ നിന്ന് ടൗൺ സൗത്ത് പൊലീസിെൻറ പിടിയിലായത്. ഹകീമിനെ കാണാതായ സംഭവത്തിൽ മാതാവിെൻറ പരാതിയിൽ അന്വേഷണം നടത്തിവരുകയായിരുന്നു. ഇയാൾ ഉപയോഗിച്ച മൊബൈൽ നമ്പറിെൻറ വിവരങ്ങൾ പരിശോധിച്ചതിൽ ഒരു കൊറിയർ സർവിസിലേക്ക് വിളിച്ചിട്ടുള്ളതായി പൊലീസിന് മനസ്സിലായി.
അവരുമായി വീണ്ടും ബന്ധപ്പെടുകയാണെങ്കിൽ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പാർസൽ കൈപ്പറ്റാനായി കൊറിയർ സർവിസ് കേന്ദ്രത്തിലെത്തിയ ഇയാളെ കണ്ടെത്തുകയായിരുന്നു.
പാർസൽ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് വിഭാഗത്തിലെ 200 നൈട്രോസൺ ഗുളികകൾ കണ്ടെത്തിയത്. പൊള്ളാച്ചിയിൽ നിന്നാണ് പാർസൽ ഹകീമിന് അയച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.