സുബൈർ വധം: പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയം; രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആർ

പാലക്കാട്: പോപുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകർ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്. ഇതേതുടർന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. അഞ്ചുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ പത്ത് മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും. ഉച്ചയോടെ വിലാപയാത്രയായി സ്വദേശമായ എലപ്പുള്ളി പാറയിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. വിലാപയാത്ര കടന്നുപോകുന്ന വഴിയിൽ ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിക്കും.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധയിടങ്ങളിലായി പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ നവംബറിൽ കൊല്ലപെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കാർ എങ്ങനെ അക്രമികളുടെ കൈവശം എത്തി എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തൃശ്ശൂർ റെയ്ഞ്ച് ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിൽ പാലക്കാട് എസ്.പി ഓഫിസിൽ ഉന്നതതല യോഗം ചേർന്നു. ജില്ലയിലുടനീളം സുരക്ഷ ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.

Tags:    
News Summary - Zubair murder: FIR registered as political murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.