തിരുവല്ല: കടപ്ര-വീയപുരം ലിങ്ക് ഹൈവേയോട് ചേർന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 40 സെൻറ് നിലം ഒറ്റരാത്രി കൊണ്ട് അനധികൃതമായി നികത്തി. അനധികൃത നിലം നികത്തൽ നടത്തിയ വ്യക്തിക്ക് വില്ലേജ് അധികൃതർ നിരോധന ഉത്തരവ് നൽകി.
നിരണം 10ാം വാർഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വാലുപറമ്പിൽ മാമ്മൻ വർഗീസിെൻറ നിലമാണ് അനധികൃതമായി നികത്തിയത്. വ്യാഴാഴ്ച രാത്രിയാണ് നികത്തിയത്.
ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നിരണം വില്ലേജ് ഓഫിസർ പി. ബിജുമോെൻറ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാവിലെ നികത്തൽ നടത്തിയ സ്ഥലം സന്ദർശിച്ചു. തുടർന്നാണ് ഉടമക്ക് നിരോധന ഉത്തരവ് നൽകിയത്. ആർ.ഡി.ഒക്കും തഹസിൽദാർക്കും റിപ്പോർട്ട് നൽകിയതായി വില്ലേജ് ഓഫിസർ പറഞ്ഞു. റവന്യൂ സ്ക്വാഡിെൻറയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് നികത്തൽ നടന്നതെന്ന ആരോപണം ശക്തമാണ്. വേനൽക്കാലം ആരംഭിച്ചതോടെ നിരണം ഉൾപ്പെടുന്ന അപ്പർ കുട്ടനാടൻ മേഖലയിലെ പല ഭാഗങ്ങളിലും നിലം നികത്തൽ ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.