പത്തനംതിട്ട: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും സി.എഫ്.എല്‍.ടി.സികള്‍ ആരംഭിക്കണമെന്നും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ ഒരുക്കണമെന്നും ജില്ല കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് കലക്ടറുടെ നിര്‍ദേശം.ആദ്യഘട്ടത്തില്‍ നല്കിയ അതേശ്രദ്ധ ഇപ്പോഴും ആവശ്യമാണ്.
വരുന്ന അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലയില്‍ 1500 കിടക്കകള്‍ ഒരുക്കണം. സജ്ജമാക്കിയ സി.എഫ്.എല്‍.ടി.സികളുടെ പട്ടിക ഈ മാസം 30 ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തയാറാക്കണം. 70 മുതല്‍ 100 കിടക്കകള്‍ സജ്ജീകരിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളാണ് ആവശ്യമെന്നും കലക്ടർ നിർദേശിച്ചു.
കോവിഡിെൻറ ആദ്യവരവിൽ ജില്ലയിൽ സി.എഫ്.എല്‍.ടി.സികളിൽ 6,500 ബഡുകൾ സജ്ജീകരിച്ചിരുന്നു. ഇതടക്കം ജില്ലയിൽ കോവിഡ് ബാധിതർക്കായി 10,000 ബഡുകൾ സജ്ജീകരിച്ചിരുന്നു. ഇപ്പോൾ 1500 എണ്ണംപോലുമില്ലെന്നത് തിങ്കളാഴ്ച മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് അടിയന്തരമായി സി.എഫ്.എല്‍.ടി.സികൾ ഒരുക്കാൻ കലക്ടർ നിർദേശിച്ചത്. ഡൊമിസിലിയറി കെയര്‍ സെൻററുകള്‍(ഡി.സി.സി) രോഗവ്യാപനം കുറക്കാന്‍ സാധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. രോഗവ്യാപനമുള്ള ചെറിയ പ്രദേശങ്ങളിലെ രോഗികളെ ഡി.സി.സിയിലേക്ക് മാറ്റുന്നതോടെ രോഗവ്യാപനം തടയാന്‍ സാധിക്കും. സി.എഫ്.എല്‍.ടി.സികളിലേക്കുള്ള കിടക്കകള്‍ തയാറായെന്ന് ഉറപ്പുവരുത്തണം.
എ.ഡി.എം ഇ. മുഹമ്മദ് സഫീര്‍, അസിസ്റ്റൻറ് കലക്ടര്‍ വി. ചെല്‍സാസിനി, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സജിത്ത്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.