കു​ന്ന​ന്താ​ന​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന പാ​ഴ്​​വ​സ്തു

സം​സ്ക​ര​ണ കേ​ന്ദ്രം

ഇന്‍റഗ്രേറ്റഡ് പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രം; സാങ്കേതിക വിദഗ്ധർ സന്ദർശനം നടത്തി

മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​നം കി​ൻ​ഫ്ര പാ​ർ​ക്കി​ൽ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​യും ജി​ല്ല പ​ഞ്ചാ​യ​ത്തും റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്ലാ​സ്റ്റി​ക് പാ​ഴ്​​വ​സ്തു സം​സ്ക​ര​ണ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ൽ ടെ​ക്നി​ക്ക​ൽ ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഫാ​ക്ട​റി കെ​ട്ടി​ടം, ഗോ​ഡൗ​ൺ, സ്വീ​വേ​ജ് ടീ​റ്റ്മെ​ന്‍റ്​ പ്ലാ​ന്‍റ്, വാ​ട്ട​ർ ടാ​ങ്ക് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. പ്ലം​ബി​ങ് ജോ​ലി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ലും ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി മൂ​ന്നാ​ഴ്ച കൊ​ണ്ടും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ലി​മി​റ്റ​ഡി​ന് ന​ൽ​കി​യി​രി​ക്കു​ന്ന സ​മ​യ​പ​രി​ധി.

അ​ഗ്നി​ശ​മ​ന - സു​ര​ക്ഷ സം​വി​ധാ​ന ജോ​ലി ആ​രം​ഭി​ച്ചു. ക​ൺ​വേ​യ​ർ ബെ​ൽ​റ്റ്, എ​ക്സ്​​ട്രൂ​ഡ​ർ, ഷ്രെ​ഡി​ങ്, ബെ​യി​ലി​ങ്, ഡ​സ്റ്റ് റി​മൂ​വ​ർ, വാ​ഷി​ങ്​ മു​ത​ലാ​യ യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി അ​ന്തി​മ​മാ​ക്കു​ന്ന​തി​നാ​ണ് ക്ലീ​ൻ കേ​ര​ള ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കി​ൻ​ഫ്ര പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച​ത്.

കേ​ര​ള സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്റ് പ​ദ്ധ​തി റീ​ജ​ന​ൽ ഫെ​സി​ലി​റ്റി മേ​ധാ​വി ജ​യ​കു​മാ​ർ, പ്ര​വീ​ൺ ജി​ത്ത്, രാ​ജേ​ഷ്, വി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ, എം.​പി. ബി​നോ​യ്, മ​ഹേ​ഷ്, ബേ​സി​ൽ, എം.​ബി. ദി​ലീ​പ് കു​മാ​ർ, ആ​ർ.​എ​സ്. ആ​നി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു​ദി​വ​സം അ​ഞ്ച് ട​ൺ പ്ലാ​സ്റ്റി​ക് സം​സ്ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ സ​ജ്ജ​മാ​ക്കു​ന്ന​ത്. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ത​രി​ക​ളാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ളു​മാ​ണ് ഇ​വി​ടെ സ്ഥാ​പി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നാ​ണ്ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Integrated Plastic Waste Management Centre; Technical experts visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.