പത്തനംതിട്ടയിലെ നിലംനികത്തല്‍; അനുമതി നേടിയതിന്​ പിന്നില്‍ വന്‍ ക്രമക്കേട്

പ​ത്ത​നം​തി​ട്ട: ജി​ല്ല ആ​സ്ഥാ​ന​ത്ത്​ റി​ങ് റോ​ഡി​ലെ നി​ലം​നി​ക​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ ക്ര​മ​ക്കേ​ടും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ന​ട​ന്ന​താ​യി വ്യ​ക്ത​മാ​കു​ന്നു. നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷി​ക്കേ​ണ്ട വ​യ​ലാ​ണ്​​ ത​രം​മാ​റ്റി ക​ര​ഭൂ​മി​യാ​ക്കി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2019ൽ ​അ​ന്ന​ത്തെ അ​ടൂ​ർ ആ​ർ.​ഡി.​ഒ​യാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ്​ ഭൂ ​ഉ​ട​മ​ക്ക്​ കൈ​മാ​റി​യ​ത്.

ഇ​തി​ൽ ഭൂ​ഉ​ട​മ സം​സ്ഥാ​ന സ​ർ​ക്കാ​റി​ലേ​ക്ക്​​ 10 ല​ക്ഷം രൂ​പ​യും അ​ട​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തി​നു​പി​ന്നി​ൽ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി കോ​ടി​ക​ളു​ടെ ഇ​ട​പാ​ട്​ ന​ട​ന്ന​താ​യാ​ണ്​ സൂ​ച​ന.​ 2008ല്‍ ​നി​ല​വി​ല്‍വ​ന്ന നെ​ല്‍വ​യ​ല്‍ ത​ണ്ണീ​ര്‍ത്ത​ട​നി​യ​മം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നി​രു​ന്നു. 2008ന്​ ​മു​മ്പ്​ നി​ക​ത്തി​യ ഭൂ​മി വി​പ​ണി​വി​ല​യു​ടെ 25 ശ​ത​മാ​നം പി​ഴ​യ​ട​ച്ച്​ ക്ര​മ​പ്പെ​ടു​ത്താ​ന്‍ അ​നു​മ​തി ന​ല്‍കു​ന്ന​താ​യി​രു​ന്നു ഈ ​ഭേ​ദ​ഗ​തി. എ​ന്നാ​ല്‍, ഇ​തി​ന്റെ മ​റ​വി​ല്‍ പാ​ട​ശേ​ഖ​ര​മാ​യ ഇ​വി​ടെ 2019ൽ ​ഗ്രീ​ന്‍ സെ​സ് അ​ട​ച്ച് ത​രം​മാ​റ്റു​ക​യാ​യി​രു​ന്നു. ത​രം​മാ​റ്റാ​ൻ അ​നു​മ​തി ന​ൽ​കു​മ്പോ​ഴും കെ.​എ​സ്.​ആ​ര്‍.​എ.​സി​യു​ടെ പ​ക്ക​ലെ സാ​റ്റ്​​ലൈ​റ്റ് ഡേ​റ്റാ​യി​ൽ ഇ​ത്​ പാ​ട​ശേ​ഖ​മാ​യി ത​ന്നെ​യാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ന​ത്തെ ആ​ര്‍.​ഡി.​ഒ ഈ ​നി​യ​മ​ലം​ഘ​ന​ത്തി​ന് കൂ​ട്ടു​നി​ന്നെ​ന്നാ​ണ് പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​രും നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ഭ​സ​ഭ അ​ധി​കൃ​ത​ർ നി​ലം​നി​ക​ത്ത​ൽ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ്​ അ​ന്ന​ത്തെ ആ​ർ.​ഡി.​ഒ ന​ൽ​കി​യ ഉ​ത്ത​ര​വ്​ ഭൂ ​ഉ​ട​മ ഹാ​ജ​രാ​ക്കി​യ​ത്. ഇ​തി​നി​ടെ വ​യ​ൽ നി​ക​ത്തു​ന്ന​തി​ൽ നി​യ​മ​ല​ഘ​നം വ്യ​ക്ത​മാ​യ​തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ര്‍.​ഡി.​ഒ പ​ത്ത​നം​തി​ട്ട വി​ല്ലേ​ജ് ഓ​ഫി​സ​റോ​ട് റി​പ്പോ​ര്‍ട്ട് തേ​ടി. 

മലയോരമേഖലയെ കവർന്നെടുത്ത അഴിമതി

എസ്. ശ്രീജിത് പാറലോബികൾക്ക്​ വേണ്ടപ്പെട്ടയാൾ

വ​ട​​ശ്ശേ​രി​ക്ക​ര: മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ൽ ഓ​ഫി​സ​റാ​യി​രി​ക്കെ ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച​തി‍െൻറ പേ​രി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ ജി​യോ​ള​ജി​സ്റ്റ്​ ദ​മ്പ​തി​ക​ൾ ക്വാ​റി മ​ണ്ണ് മാ​ഫി​യ​ക​ളെ വ​ഴി​വി​ട്ട്​ സ​ഹാ​യി​ച്ച​തി‍െൻറ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​യി അ​തീ​വ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള ഒ​ട്ട​ന​വ​ധി കു​ന്നും മ​ല​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ടു.

ഖ​ന​ന മാ​ഫി​യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ജി​യോ​ള​ജി​സ്റ്റ്​ എ​സ്. ശ്രീ​ജി​ത്, മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി ഡ​യ​റ​ക്ട​റേ​റ്റി​ലെ ജി​യോ​ള​ജി​സ്റ്റ്​ കൂ​ടി​യാ​യ ഭാ​ര്യ എ​സ്.​ആ​ർ. ഗീ​ത എ​ന്നി​വ​ർ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ​യും താ​ഴ്വാ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കു​ന്നു​ക​ളും പാ​റ​യും ഖ​ന​നം ചെ​യ്യാ​ൻ കൂ​ട്ടു​നി​ന്നു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​റ്റും നി​ര​ന്ത​ര പ​രാ​തി​ക​ൾ​ക്കൊ​ടു​വി​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാ​മി​ന്റെ റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക്വാ​റി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള രാ​ഷ്ട്രീ​യ​ക്കാ​രു​മാ​യി ശ്രീ​ജി​ത് അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​ഴി​മ​തി​യെ തു​ട​ർ​ന്ന് ഒ​രു​ത​വ​ണ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത ഇ​യാ​ളെ പാ​റ​മ​ട​ലോ​ബി മൂ​ന്നു​ദി​വ​സ​ത്തി​ന​കം സ​ർ​വി​സി​ൽ തി​രി​കെ​ക്ക​യ​റ്റി.

വ​നം കൈ​യേ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് വി​വാ​ദ​മാ​യ റാ​ന്നി​യി​ലെ നീ​രേ​റ്റു​കാ​വ് പാ​റ​മ​ട​ക്കും ഇ​യാ​ളു​ടെ കാ​ല​ത്താ​ണ് ലൈ​സ​ൻ​സ് ന​ൽ​കാ​ൻ നീ​ക്കം​ന​ട​ന്ന​ത്. വ​ന​ഭൂ​മി​യി​ലെ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി പാ​റ​മ​ട തു​ട​ങ്ങാ​ൻ അ​നു​മ​തി സം​ഘ​ടി​പ്പി​​ച്ചെ​ങ്കി​ലും 'മാ​ധ്യ​മം' വാ​ർ​ത്ത പു​റ​ത്തു​കൊ​ണ്ടു​വ​ന്നു. വ​നം​വ​കു​പ്പ് ഈ ​സ്ഥ​ലം തി​രി​ച്ചു​പി​ടി​ച്ചു സ്വാ​ഭാ​വി​ക വ​ന​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നും പൂ​ട്ടി​യി​ട്ടി​രു​ന്ന ജി​ല്ല​യി​ലെ പ​ല പാ​റ​മ​ട​ക​ളും വീ​ണ്ടും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹാ​യം ചെ​യ്തു​കൊ​ടു​ത്ത​തും ഇ​ദ്ദേ​ഹ​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

ഖ​ന​ന മാ​ഫി​യ​യി​ൽ​നി​ന്ന്​ കൈ​മ​ട​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ഏ​ജ​ന്‍റി​നെ വെ​ച്ച​താ​യ വി​ജി​ല​ൻ​സ്​ റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​നൊ​പ്പം അ​തീ​വ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​യാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ഖ​ന​ന​ങ്ങ​ളെ​ക്കു​റി​ച്ചും സ​മ​ഗ്ര അ​ന്വേ​ഷ​ണം ​വേ​ണ​മെ​ന്ന്​ പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - land reclamation at Pathanamthitta; Huge irregularity behind obtaining permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.