തിരുവല്ല: നിരണത്ത് വീട് കേന്ദ്രീകരിച്ച് മിനി ബാർ നടത്തിവന്നയാളിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. നിരണം വടക്കുഭാഗം തൈപറമ്പിൽ ടി.എസ്. സജീവാണ് (52) പിടിയിലായത് . ഇയാളിൽനിന്നും അര ലിറ്ററിന്റെ 113 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചെടുത്തു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ബിവറേജസ് ഔട്ട്ലറ്റുകളിൽനിന്ന് പലപ്പോഴായി മദ്യം വാങ്ങി സൂക്ഷിക്കുകയായിരുന്നു രീതി. ഔട്ട്ലറ്റ് അവധി ദിവസങ്ങളിൽ ഇരട്ടി വിലയ്ക്കാണ് ഇയാൾ മദ്യം വിറ്റിരുന്നത്. വീടിന്റെ പരിസരത്തുനിന്നാണ് 40 കുപ്പി മദ്യം ലഭിച്ചത്. തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ വീട്ടിനുള്ളിൽ ചാക്കിൽ കെട്ടി രഹസ്യമായി െവച്ചിരുന്ന 73 കുപ്പി മദ്യവും കണ്ടെടുത്തു. മദ്യംവിറ്റുകിട്ടിയ പണവും ലഭിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസ്, പത്തനംതിട്ട ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫിസർ വി.രതീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ കൃഷ്ണൻ, സുമോദ് കുമാർ, ഹുസൈൻ, കാർത്തിക എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.