കലഞ്ഞൂർ: ഒറ്റപ്പെടലിെൻറ വിരസതയും ഓൺലൈൻ ക്ലാസുകളുടെ സമർദത്തിലുമായിരിക്കുന്ന വിദ്യാർഥികൾക്കരികിലേക്ക് സൗഹൃദ സംഭാഷണത്തിന് അവസരവുമായി എത്തുകയാണ് ഒരു അധ്യാപകൻ.
കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അപ്പർ പ്രൈമറി വിഭാഗം അധ്യാപകൻ ഫിലിപ് ജോർജാണ് വേറിട്ട അധ്യാപന തന്ത്രവുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികൾക്കരികിലേക്ക് എത്തുന്നത്. സോപ്പിട്ട് കൈകഴുകി മാസ്കും ധരിച്ചാണ് കൂടിക്കാഴ്ച.
മഹാമാരി മൂലം ഭവനങ്ങളിൽ ഒറ്റപ്പെട്ടുപോയ മക്കൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ രക്ഷിതാക്കളിൽനിന്ന് നേരിട്ടും ഓൺലൈൻ പി.ടി.എ വഴിയും അറിഞ്ഞ വിവരങ്ങളാണ് തന്നെ ഇപ്രകാരം ഒരു കൂടിച്ചേരൽ ആവിഷ്കരിക്കാൻ പ്രേരിപ്പിച്ചതെന്ന് ഫിലിപ് ജോർജ് പറഞ്ഞു.
ഒരാഴ്ച മുമ്പ് പ്രഥമാധ്യാപകെൻറ അനുമതിയോടെ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിപ്പ് നൽകുകയും രക്ഷിതാക്കളും കുട്ടികളും താൽപര്യത്തോടെ പ്രതികരിക്കുകയും ആയിരുന്നു. അവർക്ക് സൗകര്യപ്രദമായ സ്ഥലവും സമയവും അധ്യാപകനെ അറിയിക്കുകയാണ് വേണ്ടത്.
ഒരിടത്ത് പരമാവധി നാല് കുട്ടികളാണ് ഒന്നിച്ചുചേരേണ്ടത്. ആ പ്രദേശം കണ്ടെയ്ൻമെൻറ് മേഖല ആകരുതെന്ന് പ്രത്യേക നിർദേശമുണ്ട്. പാഠഭാഗങ്ങളും ഒപ്പം മഹാമാരിയുടെ വ്യാപനം തടയുന്നതിനാവശ്യമായ നിർദേശങ്ങളിലൂടെ പോകുന്ന ചർച്ച പൊതുവിജ്ഞാനത്തിലും മാനസിക ഉല്ലാസത്തിെൻറയും സമ്മർദരഹിത ജീവിതരീതികളും ഒക്കെ സംവദിച്ച് സമാപിക്കുന്നു.
കൂടിക്കാഴ്ചയിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മുഖത്ത് പ്രതിഫലിക്കുന്ന സന്തോഷം തനിക്കേറെ പ്രതീക്ഷ നൽകുന്നതായും വിളിക്കുന്നിടത്തേക്കെല്ലാം കടന്നുചെല്ലാൻ താൻ തയാറാണെന്നും ഫിലിപ് ജോർജ് പറയുന്നു. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയത്തിലെ പൂർവവിദ്യാർഥി കൂടിയായ ഈ അധ്യാപകൻ കഴിഞ്ഞ 14 വർഷമായി സ്കൂളിലെ എല്ലാ സാമൂഹിക സേവന രംഗത്തും വിദ്യാർഥികൾക്ക് മാതൃകയായുണ്ട്.
വിദ്യാർഥികളുടെ അരികിലേെക്കാരു അധ്യാപകൻസ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി സംസ്ഥാനത്ത് വിദ്യാർഥികൾക്ക് മാനസികോല്ലാസം നൽകാനായി ആരംഭിച്ചിരിക്കുന്ന 'ചിരി' പദ്ധതിയുടെ ജില്ലതല കൗൺസിലർ കൂടിയാണ് ഫിലിപ് ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.