ജില്ലയിലെ ബാങ്ക്​ നി​ക്ഷേപം 56,596 കോടി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പം ഉ​യ​ർ​ന്നു. വാ​യ്പ​യി​ലും വ​ർ​ധ​ന​യു​ണ്ട്. പ​ല സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യെ​ന്നാ​ണ്​​ സൂ​ച​ന. വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പം 1344 കോ​ടി വ​ള​ര്‍ച്ച​യോ​ടെ ആ​കെ 56,596 കോ​ടിയായി ഉ​യ​ര്‍ന്ന​ത്. വാ​യ്പ​ക​ള്‍ 536 കോ​ടി രൂ​പ വ​ള​ര്‍ച്ച​യോ​ടെ 17,359 കോ​ടി​യാ​യും ഉ​യ​ര്‍ന്നു.

കാ​ര്‍ഷി​ക വാ​യ്പ വി​ത​ര​ണ ല​ക്ഷ്യ​മാ​യ 3155 കോ​ടി ക​വി​ഞ്ഞ് 4266 കോ​ടി​യി​ലെ​ത്തി. വ്യ​വ​സാ​യ വാ​യ്പ വി​ത​ര​ണ ല​ക്ഷ്യ​മാ​യ 1105 കോ​ടി​യി​ല്‍ 1039 കോ​ടി ന​ല്‍കി. മ​റ്റു മു​ന്‍ഗ​ണ​ന വാ​യ്പ​ക​ളും മു​ന്‍ഗ​ണ​നേ​ത​ര വാ​യ്പ​ക​ളും ഉ​ള്‍പ്പെ​ടെ 106 ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ച്ച​താ​യും 2021-22 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ നാ​ലാം പാ​ദ​ത്തി​ലെ ബാ​ങ്കി​ങ്​ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.

അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ വാ​ര്‍ഷി​ക വാ​യ്പ വി​ത​ര​ണ ല​ക്ഷ്യം ആ​ന്‍റോ ആ​ന്‍റ​ണി എം.​പി, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി​ക്ക് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​സ​ര്‍വ് ബാ​ങ്ക് ലീ​ഡ് ഡി​സ്ട്രി​ക്ട് ഓ​ഫി​സ​ര്‍ മി​നി ബാ​ല​കൃ​ഷ്ണ​ന്‍, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ സി​റി​യ​ക് തോ​മ​സ്, എ​സ്.​ബി.​ഐ റീ​ജ​ന​ല്‍ ഓ​ഫി​സ് പ്ര​തി​നി​ധി സ​ജു കെ.​ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - The bank deposit in the district is 56,596 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.