കോന്നി: വനംവകുപ്പ് അധികൃതർ ഏറെക്കാലമായി നിരീക്ഷിച്ചുവന്നിരുന്ന കടുവയെയാണ് അതുമ്പുംകുളത്ത് കഴിഞ്ഞദിവസം ചത്തനിലയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. 2022 മുതൽ പെരുനാട് ബഥനി, മണിയാർ, അടുകുഴി, കട്ടച്ചിറ, മുക്കുഴി മേഖലകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
ഈ കടുവയുടെ ജഡമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പലതവണ വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. കടുവയുടെ പ്രായവും ശരീരത്തിലെ വരകളും പരിശോധിക്കുമ്പോൾ ഇതേ കടുവയെതന്നെയാണ് പലസ്ഥലങ്ങളിലായി കണ്ടെത്തിയതെന്നും വനംവകുപ്പ് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.