പത്തനംതിട്ട: നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ കുടുംബസമേതം എത്തി ബിരിയാണി കഴിക്കാൻ എത്തിയ അധ്യാപകന് കിട്ടിയത് കോഴിയുടെ മലദ്വാരം ഉൾപ്പെടെയുള്ള ഭാഗങ്ങൾ. ഹോട്ടലിെൻറ പേര് സൂചിപ്പിക്കാതെ അധ്യാപകൻ ചിത്രംസഹിതം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നീട് ഭക്ഷ്യസുരക്ഷ വിഭാഗത്തെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ നിരവധി പരാതികളാണ് നഗരത്തിലെ ചില ഹോട്ടലുകളെ സംബന്ധിച്ച് നിത്യവും ഉയരുന്നത്.
ഒരു വൃത്തിയും ഇല്ലാതെ തോന്നുംപോലെയാണ് ഭക്ഷ്യസാധനങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന പരാതി വ്യാപകമാണ്. കോഴിയുടെ അവശിഷ്ടങ്ങൾ ശരിക്കും നീക്കം ചെയ്യാതെയാണ് പലപ്പോഴും ബിരിയാണി തയാറാക്കുന്നത്. അടുത്തസമയത്ത് നഗരത്തിലെ കോഴിക്കടകളിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു വൃത്തിയുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.