തിരുവല്ല: തിരുവല്ലക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ബൈപാസ് നിർമാണം അന്തിമഘട്ടത്തിൽ.
എം.സി റോഡിൽ മഴുവങ്ങാട് ചിറയിൽ ആരംഭിച്ച് എം.സി റോഡിലെതന്നെ രാമഞ്ചിറയിൽ അവസാനിക്കുന്ന 2.3 കി.മീ. ദൂരമുള്ള ബൈപാസ് നിർമാണമാണ് അന്തിമഘട്ടത്തിൽ എത്തിയത്.
കെ.എസ്.ടി.പിക്കാണ് നിർമാണ ചുമതല. ഗുജറാത്ത് ആസ്ഥാനമായ വി.എച്ച്.വി കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.രാമഞ്ചിറ ഭാഗത്ത് നിർമിക്കുന്ന ഫ്ലൈ ഓവറിെൻറ ജോലിയാണ് പുരോഗമിക്കുന്നത്.
ഇതിെൻറ ഭാഗമായി മൂന്ന് സ്പാനുകളുടെ ഗർഡർ സ്ഥാപിച്ചു. ബാക്കി 12 ഗർഡർ സ്ഥാപിക്കുന്നതിെൻറ ഭാഗമായി ബയറിങ് സ്ഥാപിക്കുന്നതടക്കം പണിയാണ് പുരോഗമിക്കുന്നത്. ബി വൺ-ബി.ടി ജങ്ഷനിൽ ആരംഭിച്ച് ടി.കെ റോഡിന് കുറുകെ വൈ.എം.സി.എക്ക് സമീപം അവസാനിക്കുന്ന ഫ്ലൈഓവർ നിർമാണം പൂർത്തിയാക്കി താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്.
മഴുവങ്ങാട് ചിറ മുതൽ തിരുവല്ല-മല്ലപ്പള്ളി റോഡുവരെ നിർമാണം പൂർത്തിയായി. ബാക്കി അര കിലോമീറ്ററോളം ഭാഗത്തെ നിർമാണം മാത്രമാണ് പൂർത്തിയാകാനുള്ളത്. ജനുവരിയോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വി.എച്ച്.വി േപ്രാജക്ട് ഓഫിസർ ജോസഫ് അജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.