ആളൂര്‍ എസ്.എന്‍.വി സ്‌കൂളിൽ ആധുനിക ലൈബ്രറിയൊരുക്കി പൂർവ വിദ്യാർഥി കൂട്ടായ്മ

ആളൂര്‍ എസ്.എന്‍.വി സ്‌കൂളിൽ ആധുനിക ലൈബ്രറിയൊരുക്കി പൂർവ വിദ്യാർഥി കൂട്ടായ്മ ആളൂര്‍: ശ്രീനാരായണ വിലാസം യു.പി സ്‌കൂളില്‍ എസ്.എന്‍.വി ഹൈസ്‌കൂളിലെ 1984-85 എസ്.എസ്.എല്‍.സി ബാച്ചിന്റെ കൂട്ടായ്മ സജ്ജീകരിച്ച ആധുനിക ലൈബ്രറിയും റീഡിങ് റൂമും എഴുത്തുകാരന്‍ കെ.വി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഇ.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍നിന്ന് വിരമിച്ച അധ്യാപകരെയും വിവിധ തുറകളില്‍ തിളങ്ങിയ പൂർവ വിദ്യാര്‍ഥികളെയും ചാലക്കുടി എ.ഇ.ഒയും പൂർവ വിദ്യാർഥിയുമായ കെ.വി. പ്രദീപ് ആദരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എസ്. സുരേഷ്, യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക എം.എ. അദിതി, എസ്.എന്‍.വി ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ടി.എസ്. സരിത, ജനറല്‍ കണ്‍വീനര്‍ രാജു മേക്കാടന്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ സി.വി. ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ കെ.ടി. ഷാജു, ബിജു റോക്കി എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 3 school library ആളൂര്‍ എസ്.എന്‍.വി യു.പി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ സജ്ജീകരിച്ച ലൈബ്രറി എഴുത്തുകാരന്‍ കെ.വി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.