അതിരപ്പിള്ളി: വാല്‍പാറയിൽ കാട്ടാനകൾ പരസ്പരം ആക്രമിച്ചതിനെ തുടർന്ന് ഒരു ആന െചരിഞ്ഞു. വാൽപാറയിലെ ആണ്ടിപ്പാറ വനത്തിൽ ചോലക്കുരുക്ക് ഭാഗത്താണ് ജഡം കണ്ടെത്തിയത്.
വാട്ടര്‍ഫാള്‍ എസ്റ്റേറ്റിന് സമീപമാണ് രണ്ട് കൊമ്പനാനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒന്ന് കുത്തേറ്റ് െചരിഞ്ഞത്. 35 വയസ്സ് വരുമെന്ന് വനപാലകർ പറഞ്ഞു.
കാട്ടാനകൾ ധാരാളം വിഹരിക്കുന്ന മേഖലയാണിത്. ഉപദ്രവവും കൂടുതലാണ്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റതായി വനപാലകര്‍ വ്യക്തമാക്കി.വനപാലകരായ ജയചന്ദ്രന്‍, ശെല്‍വം, ഫോറസ്റ്റര്‍ മുനിയാണ്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോര്‍ട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.