ധർണ നടത്തി

കൊടുങ്ങല്ലൂർ. പെൻഷൻ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും വിതരണം ചെയ്യുക, അപാകതകൾ പരിഹരിച്ച് ഒ.പി ചികിത്സ ഉറപ്പു വരുത്തുന്ന ചികിത്സ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറിക്ക് മുന്നിൽ . ജില്ല പ്രസിഡൻറ്​ ടി.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. കെ.എ. സിറാജ് അധ്യക്ഷത വഹിച്ചു. സി.ജി. ചെന്താമരാക്ഷൻ, സി.എച്ച്. രാജേന്ദ്രപ്രസാദ്, കെ.ജി. മുരളീധരൻ, പി.എൻ. മോഹനൻ, കെ.എം. ജോസ്, വി.ഇ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ: TK AZKD 2 വിവിധ ആവശ്യങ്ങളുന്നയിച്ച് സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ സബ്ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.