വിനോദസഞ്ചാര മേഖല ഉണര്‍ന്നു; കരകയറി ശിവദാസ​െൻറ കരകൗശല വസ്​തുക്കൾ

വിനോദസഞ്ചാര മേഖല ഉണര്‍ന്നു; കരകയറി ശിവദാസ​ൻെറ കരകൗശല വസ്​തുക്കൾ വിനോദസഞ്ചാര മേഖല ഉണര്‍ന്നു; കരകയറി ശിവദാസ​ൻെറ കരകൗശല വസ്​തുക്കൾ കൊടകര: കോവിഡ് വ്യാപനം കുറഞ്ഞ് വിനോദസഞ്ചാര മേഖല ഉണര്‍ന്നതോടെ കൊടകരയിലെ ആളൂരുത്താന്‍ വീട്ടില്‍ ശിവദാസന്‍ തിരക്കിലാണ്​. ചിരട്ടകൊണ്ട് ഈ കലാകാരന്‍ ഒരുക്കുന്ന കലാരൂപങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്​. 14 വര്‍ഷത്തോളമായി ചിരട്ടയില്‍ കരകൗശല ഉൽപന്നങ്ങള്‍ ഒരുക്കുന്ന ശിവദാസ​ൻെറ പ്രധാന ഉപജീവനമാര്‍ഗവും ഇതുതന്നെ. ടൂറിസം കേന്ദ്രങ്ങളിലെ കരകൗശല വിൽപനശാലകള്‍ വഴിയാണ് ഉൽപന്നങ്ങള്‍ കൂടുതലും വിറ്റഴിയുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലില്‍ വിനോദസഞ്ചാര മേഖല തളര്‍ന്നപ്പോള്‍ ഇദ്ദേഹത്തി​ൻെറ ജീവിതമാര്‍ഗവും അടഞ്ഞിരുന്നു. നേരത്തേ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തിരുന്ന ശിവദാസന്‍ കരകൗശല വിദഗ്ധന്‍ കൽപക മുരളിയുടെ കീഴിലാണ് ചിരട്ടകൊണ്ട് ഉൽപന്നങ്ങള്‍ നിർമിക്കാന്‍ പരിശീലിച്ചത്. ലവണാംശം കൂടുതലുള്ള ചിരട്ടകള്‍ക്ക് ഉറപ്പ്​ കൂടുമെന്നതിനാല്‍ തീരദേശ മേഖലയില്‍നിന്നാണ് ചിരട്ടകള്‍ കൊണ്ടുവരുന്നത്. വിവിധതരം തൂക്കുവിളക്കുകള്‍, ചെടിച്ചട്ടികള്‍, കിളിക്കൂടുകള്‍, മേശവിളക്ക്, സ്പൂണുകള്‍, കറിപ്പാത്രങ്ങള്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തി​ൻെറ കരവിരുതില്‍ രൂപപ്പെടുന്നത്. മൂന്നാര്‍, തേക്കടി, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, വയനാട് എന്നിവിടങ്ങളിലെ കരകൗശല വിൽപനശാലകളിലേക്കാണ് നല്‍കുന്നത്. ബംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനങ്ങളിലേക്കും കരകൗശല വസ്​തുക്കൾ ഒരുക്കി നല്‍കാറുണ്ട്. പലതും മറ്റു രാജ്യങ്ങളിലുമെത്തുന്നതി​ൻെറ നിർവൃതിയിലാണ്​ ശിവദാസൻ. ഏതാനും വര്‍ഷം മുമ്പ് കണ്ണൂര്‍ ജയിലിലെ വനിത തടവുകാര്‍ക്ക് ചിരട്ടകൊണ്ട് കൗതുക വസ്തുക്കള്‍ നിർമിക്കാന്‍ പരിശീലനവും നല്‍കിയിരുന്നു. ക്യാപ്ഷന്‍ TMC KDA 2 sivadasan 1. ചിരട്ടകൊണ്ട് നിർമിച്ച കിളിക്കൂടുമായി ശിവദാസന്‍ 2. പൊതിയാതേങ്ങയില്‍ തീര്‍ത്ത കിളിക്കൂടുമായി ശിവദാസന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.