കൊടകര: ഷഷ്ഠി ആഘോഷം ചടങ്ങ് മാത്രമായതിനു കാരണം പഞ്ചായത്ത് പ്രസിഡൻറിൻെറയും പൊലീസിൻെറയും നിഷേധാത്മക നിലപാടു മൂലമാണെന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി സി.പി.എം. കൊടകര ഷഷ്ഠി ആഘോഷമായി നടത്തേണ്ടതില്ലെന്ന തീരുമാനമെടുത്തത് ക്ഷേത്ര ഭരണസമിതിയാണെന്ന് സി.പി.എം കൊടകര നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഷഷ്ഠി നടത്തിപ്പുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫിസില്‍ നടന്ന േയാഗത്തിൽ നവംബര്‍ 11ലെ ഉത്തരവ് പ്രകാരം മാത്രമേ ആഘോഷം നടത്താനാവുകയുള്ളൂവെന്ന് തഹസില്‍ദാര്‍ അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം കൊടകര വില്ലേജ് ഓഫിസില്‍ എ.ഡി.എമ്മിൻെറ നേതൃത്വത്തില്‍ നടന്ന യോഗത്തിൽ ഈ തീരുമാനം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. തഹസില്‍ദാര്‍ വിളിച്ച യോഗത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഷഷ്ഠി നടത്തണമെന്ന അഭിപ്രായമാണ് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞത്. ആഘോഷം നടത്താൻ ക്ഷേത്ര ഭാരവാഹികളുടെ യോഗം വിളിച്ചുചേർക്കാതെ കോണ്‍ഗ്രസ് നേതാക്കളുടെ വാക്ക് കേട്ട് യോഗം വിളിച്ച എം.എല്‍.എയുടെ നടപടി നാടിൻെറ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കലാണ്. ക്ഷേത്രത്തില്‍ ഷഷ്ഠി ആഘോഷം നടത്താന്‍ തടസ്സമില്ലെന്ന് കലക്ടറും പൊലീസും പഞ്ചായത്തും അറിയിച്ചിട്ടും ആചാരപ്രകാരമുള്ള ചടങ്ങുകള്‍ മതിയെന്ന് തീരുമാനിച്ചത് ക്ഷേത്ര സമിതിയാണ്. ഇക്കാര്യത്തില്‍ പഞ്ചായത്തിനെയോ സി.പി.എമ്മിനെയോ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യംവെച്ചാണെന്നും ലോക്കല്‍ കമ്മിറ്റികൾ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.