ആമ്പല്ലൂര്‍: വന്യജീവി ആക്രമണം രൂക്ഷമായ പാലപ്പിള്ളി മേഖലയിലെ എലിക്കോട് ഫോറസ്റ്റ് ഔട്ട് പോസ്റ്റിലേക്കുള്ള വാഹനം കൈമാറി. കെ.കെ. രാമചന്ദ്രൻ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ജീപ്പാണ് പാലപ്പിള്ളിയിലേക്ക് വിട്ടുനല്‍കിയത്. ഇതോടെ പാലപ്പിള്ളി റേഞ്ചിന് കീഴില്‍ മൂന്ന് വാഹനങ്ങളായി. എലിക്കോട്, വലിയകുളം എന്നിവിടങ്ങളില്‍ ആരംഭിച്ച ഔട്ട് പോസ്റ്റിലെ ആര്‍.ആര്‍.ടി അംഗങ്ങള്‍ക്കായാണ് വാഹനം നല്‍കിയിരിക്കുന്നത്. കെ.കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാര്‍ പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷമീറിന് വാഹനത്തിൻെറ താക്കോല്‍ കൈമാറി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് അംഗങ്ങളായ റഷീദ് അരീക്കോട്, പുഷ്പാകരന്‍ ഒറ്റാലി, േബനസീര്‍ മൊയ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. ------------ പടം-എലിക്കോട് ഫോറസ്റ്റ് ഔട്ട് പോസ്റ്റിലേക്കുള്ള വാഹനത്തിൻെറ താക്കോല്‍ ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാര്‍ പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷമീറിന് കൈമാറുന്നു file name : amb foret
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.