പൊലീസി​െൻറ സേവനങ്ങൾ ചോദിച്ചറിഞ്ഞ്​ വിദ്യാര്‍ഥികള്‍

പൊലീസി​ൻെറ സേവനങ്ങൾ ചോദിച്ചറിഞ്ഞ്​ വിദ്യാര്‍ഥികള്‍ കൊടകര: പൊലീസി​ൻെറ സേവനങ്ങള്‍ പൊലീസ് ഓഫിസറോട്​ തന്നെ ചോദിച്ചറിഞ്ഞ് വിദ്യാര്‍ഥികള്‍. ആലത്തൂര്‍ ജി.എല്‍.പി വിദ്യാലയത്തില്‍ സംഘടിപ്പിച്ച 'മീറ്റ് ദി എക്‌സ്‌പെര്‍ട്‌സ്' പരിപാടിയിലാണ് കുട്ടികള്‍ കൊടകര സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജയേഷ് ബാലനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. പൊലീസി​ൻെറ സേവനങ്ങള്‍, കേസ് തെളിയിക്കുന്ന വഴികള്‍, ഗാര്‍ഡ് ഓഫ് ഓണര്‍, പൊതുജനങ്ങള്‍ക്ക് പൊലീസിനോടുള്ള ഭയം എന്നിവ സംബന്ധിച്ച് 23 ചോദ്യങ്ങളാണ് കുട്ടികള്‍ ഉന്നയിച്ചത്. പൊലീസ് സേനയില്‍ ചേരാനുള്ള വഴികളും കുട്ടികൾ ആരാഞ്ഞു. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ ജയേഷ് ബാലന്‍ കുട്ടികളെ പൊലീസ്​ സ്​റ്റേഷനിലേക്ക്​ ക്ഷണിച്ചാണ് മടങ്ങിയത്. ഐശ്വര്യ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ എന്‍.എസ്. സന്തോഷ്ബാബു, എന്‍.എസ്. രശ്മി, എ.എം. ഇന്ദിര എന്നിവര്‍ സംസാരിച്ചു. മോശം സ്പര്‍ശം നല്ല സ്പര്‍ശം എന്ന വിഷയത്തെ ആസ്പദമാക്കി സിനി രാജേഷ് ക്ലാസ് നയിച്ചു. ക്യാപ്ഷന്‍ TCM KDA 8 meet the experts ആലത്തൂര്‍ എ.എല്‍.പി വിദ്യാലയത്തിൽ നടന്ന 'മീറ്റ് ദി എക്‌സ്‌പെര്‍ട്‌സ്' പരിപാടിയിൽ കൊടകര എസ്.എച്ച്​.ഒ ജയേഷ്​ ബാലൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.