ഇരിങ്ങാലക്കുട: രഞ്ജിത്ത് ശ്രീനിവാസൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ സംഘ്പരിവാർ നേതൃത്വത്തിൽ പ്രകടനം നടത്തി. കൂടൽമാണിക്യം ക്ഷേത്രപരിസരത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്. ബസ്സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട, ആർ.എസ്.എസ് ഖണ്ഡ് സഹകാര്യവാഹ് കണ്ണൻ, ഹിന്ദു ഐക്യവേദി ജില്ല രക്ഷാധികാരി രവീന്ദ്രൻ കളരിക്കൽ എന്നിവർ സംസാരിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ല ജോ. സെക്രട്ടറി ശിവജി, ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് കവിത ബിജു, ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി രാജീവ് ചാത്തംപിള്ളി, ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം ജന. സെക്രട്ടറി രതീഷ് കുറുമാത്ത്, ബി.ജെ.പി ആളൂർ മണ്ഡലം ജന. സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.