ഇഞ്ചക്കുണ്ടില്‍ സോളാര്‍ വേലി: കോണ്‍ഗ്രസ് നിവേദനം നല്‍കി

ആമ്പല്ലൂര്‍: വന്യമൃഗശല്യം രൂക്ഷമായ ഇഞ്ചക്കുണ്ട് ജനവാസ മേഖലയോട് ചേര്‍ന്ന്​ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ചാലക്കുടി ഡി.എഫ്​.ഒക്ക് നിവേദനം നല്‍കി. മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനം വകുപ്പ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി സുനില്‍ അന്തിക്കാട്, വരന്തരപ്പിള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്​ ഔസേഫ് ചെരടായി എന്നിവര്‍ നിവേദനം കൈമാറി. സ്പര്‍ശം കാരുണ്യ പദ്ധതി ഉദ്ഘാടനം ഇന്ന് കൊടകര: ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എമ്മിന്‍റെ സ്പര്‍ശം കാരുണ്യ പദ്ധതിക്ക്​ വ്യാഴാഴ്ച കൊടകരയില്‍ തുടക്കമാകും. സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11ന് ഫാ. ഡേവിസ് ചിറമ്മല്‍ നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.