'ഇൻസെന്റീവും അനുവദിക്കണം'

'ഇൻസെന്റിവ്​ അനുവദിക്കണം' ഇരിങ്ങാലക്കുട: സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് നവംബർ മുതൽ പെൻഷൻ കൊടുക്കേണ്ടതായ ഇൻസെന്റിവ് കുടിശ്ശികയാണെന്ന്​ കേരള കോഓപറേറ്റിവ് എംപ്ലോയീസ് കൗൺസില്‍ (കെ.സി.ഇ.സി) ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ചൂണ്ടിക്കാട്ടി. പെൻഷൻ അനുവദിക്കുമ്പോൾതന്നെ ഇൻസെന്റിവും അനുവദിക്കണം. കെ.സി.ഇ.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.സി. ബിന്ദു സമ്മേളനം ഉദ്​ഘാടനം ചെയ്തു. വിനയ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.എസ്. സുരേഷ് ബാബു, പ്രസിഡന്റ്‌ കെ.വി. മണിലാൽ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി, എൻ.കെ. ഉദയ പ്രകാശ്, സി.ആർ. രേഖ, റഷീദ് കാറളം, പി.എസ്. കൃഷ്ണകുമാർ, വി.ആർ. അഭിജിത് എന്നിവർ സംസാരിച്ചു. പ്രസിഡന്റ്‌ ആയി വിനയ സന്തോഷിനെയും സെക്രട്ടറി ആയി പി.എസ്. കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.