പ്രകൃതിപഠന ക്യാമ്പ് ആരംഭിച്ചു

കൊടകര: കൊടകര ആസ്ഥാനമായുള്ള കാദംബരിയുടെ ചില്‍ഡ്രന്‍ ഫോര്‍ ക്ലീന്‍ ആൻഡ്​ ഗ്രീന്‍ പ്ലാനറ്റ് പരിപാടിയുടെ ഭാഗമായുള്ള അവധിക്കാല ക്യാമ്പിന് കാവില്‍ വാരിയത്ത് തുടക്കമായി. ഈ മാസം ഏഴുവരെയാണ് ക്യാമ്പ്. ദിവസവും രാവിലെ 10 മുതല്‍ നാലുവരെ നടക്കുന്ന ക്യാമ്പില്‍ പ്രകൃതിയുമായി സംവദിക്കാനും പ്രകൃതിസംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ച്​ അറിയാനും പ്രാവര്‍ത്തികമാക്കാനും സഹായിക്കുന്ന ക്ലാസുകളും കളികളും പ്രവര്‍ത്തനങ്ങളും യാത്രയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2019 മുതല്‍ കാദംബരിയുടെ ഭാഗമായി കുട്ടികള്‍ക്കായി നടപ്പാക്കി വരുന്ന ചില്‍ഡ്രന്‍ ഫോര്‍ ക്ലീന്‍ ആൻഡ്​ ഗ്രീന്‍ പ്ലാനറ്റ് പരിപാടിയില്‍ തുമ്പികള്‍, പൂമ്പാറ്റകള്‍, നിശാശലഭങ്ങള്‍, മൂങ്ങകള്‍ എന്നിവയെക്കുറിച്ച് കുട്ടികളുടെ കൂട്ടായ്മ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ക്യാപ്ഷന്‍ TCM KDA 5 kadambari camp കൊടകര കാവില്‍ വാരിയത്ത് ആരംഭിച്ച പ്രകൃതിപഠന ക്യാമ്പില്‍നിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.