മാള: ഫിഡെ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിനൊരുങ്ങി 12കാരി. വെള്ളാഞ്ചിറ ആങ്കാരത്ത് ജോഷി-സ്മിത ദമ്പതികളുടെ മകൾ ആതിരയാണ് ചെസിൽ വിസ്മയം തീർക്കുന്നത്. ഫിഡെ ലോക യൂത്ത് ചെസ് മത്സരത്തിൽ 12 വയസ്സിനുതാഴെയുള്ള വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് പ്രവേശനം ലഭിച്ച 15 പേരില്‍ 11ാം സ്ഥാനക്കാരിയാണ് ആതിര.
കേരളത്തില്‍നിന്നുള്ള രണ്ടാം സ്ഥാനക്കാരിയുമാണ്. മാള ആളൂര്‍ സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ആഗസ്റ്റ് ഒന്നുമുതല്‍ 30 വരെ തീയതികളിലാണ് ഫിഡെ നടത്തുന്ന റാപ്പിഡ് യൂത്ത് വേള്‍ഡ് കപ്പ്. കഴിഞ്ഞ ആഴ്ചകളില്‍ ഓണ്‍ലൈനായി നടന്ന ദേശീയ ടൂര്‍ണമെൻറില്‍ 348 പേര് പങ്കെടുത്തിരുന്നു. ഇവരില്‍ 11ാം സ്ഥാനമാണ് ആതിരക്ക് ലഭിച്ചത്. ഫിഡെയുടെ റേറ്റിങ് ഉള്ള താരമായ ആതിര കഴിഞ്ഞവര്‍ഷം 19 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ ജില്ലതലത്തില്‍ ഒന്നാമതും സംസ്ഥാനതലത്തിൽ നാലാമതും എത്തിയിട്ടുണ്ട്.
11 വയസ്സിനു താഴെയുള്ള വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനക്കാരിയാണ് ഈ മിടുക്കി. ഫിഡെ റേറ്റിങ് ഉള്ള ചെസ് താരമായ ജ്യേഷ്ഠന് ആഷില്‍ കളിക്കുന്നത് കണ്ടാണ് ആതിരയും ചെസിെൻറ ലോകത്തേക്ക് പിച്ച വെച്ചത്. ആളൂര്‍ സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 10ാം ക്ലാസുകാരനായ ആഷില്‍ തന്നെയാണ് ആതിരയുടെ ആദ്യ ഗുരുനാഥന്.
പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ആതിര മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയില്‍ യുവജനോത്സ വേദികളില്‍ സമ്മാനാര്‍ഹ കൂടിയാണ്. വര്‍ക്ക് ഷോപ് നടത്തുന്ന അച്ഛന് ജോഷിയും ഹയര്‍ സെക്കൻഡറി അധ്യാപികയായ അമ്മ സ്മിതയും ആതിരയുടെ ഏത് ആഗ്രഹത്തിനും തുണയായി കൂടെയുണ്ട്. സഹോദരനും ഇ.പി. നിര്‍മല്‍, ടി.എം. ശങ്കരന് നമ്പൂതിരിപ്പാട് എന്നീ ചെസ് ഗുരുക്കുന്മാരും ശക്തമായ പിന്തുണ നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.