തൃശൂർ: ചേറ്റുവയില്‍ 30 കോടിയുടെ ആംബര്‍ഗ്രീസുമായി (തിമിംഗല ഛർദി) മൂന്നുപേരെ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതിക്കു വേണ്ടി അന്വേഷണം. ആംബർഗ്രീസ് ഇവർക്ക് കൈമാറിയത് ഇയാളാണെന്നാണ് വിവരം. പ്രതികളെ പിടികൂടുന്നതിനിടെ ഒരാൾ രക്ഷപ്പെട്ടിരുന്നു. ഇയാളെയും ഉടൻ പിടികൂടുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. മീന്‍ പിടിക്കാന്‍ പോയവരില്നിന്നാണ് ഇത് ലഭിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നില്ല. സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള ആംബര്‍ഗ്രീസ് കേരളത്തില്‍ ആദ്യമായാണ് പിടികൂടുന്നത്.
തിമിംഗലം ഛർദിക്കുന്ന ആംബര്‍ഗ്രീസ് സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകു പോലുള്ള വസ്തുവാണ്. വിപണിയില്‍ സ്വര്‍ണത്തേക്കാൾ വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആംബര്‍ഗ്രീസ് ഉപയോഗിക്കുന്നത്. 1982ലെ അന്താരാഷ്ട്ര കരാര്‍ പ്രകാരമാണ് തിമിംഗലവേട്ടക്കൊപ്പം ആംബര്‍ ഗ്രീസിെൻറ കൈമാറ്റവും നിരോധിച്ചത്. ഇന്ത്യ ഈ കരാര്‍ അംഗീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.