തൃശൂർ: തൃശൂരിൽ വീണ്ടും ആംബർഗ്രീസ് (തിമിംഗല ഛർദിൽ) പിടികൂടി. അഞ്ച് കോടിയോളം രൂപ വില വരുന്ന 5.300 കിലോ ആംബർഗ്രീസാണ് ഷാഡോ പൊലീസും തൃശൂർ ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.
എറണാകുളം പള്ളുരുത്തി സ്വദേശി മുണ്ടക്കൽ വീട്ടിൽ ബിനോജ് (30), ചാവക്കാട് അഞ്ചങ്ങാടി സ്വദേശി കറുത്ത വീട്ടിൽ റംഷാദ് (30) എന്നിവരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ഹോട്ടലിന് മുൻവശത്ത് വിൽപനയുറപ്പിച്ചവരെ കാത്തുനിൽക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്.
കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു വിൽപന ഉറപ്പിച്ചിരുന്നത്. സുഗന്ധലേപന നിർമാണത്തിനാണ് ആംബർഗ്രീസ് ഉപയോഗിക്കുന്നത്. എ.സി.പിമാരായ ഗോപാലകൃഷ്ണന്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഈസ്റ്റ് സി.ഐ ലാല്‍കുമാര്‍, എസ്.ഐമാരായ പ്രമോദ്, ഗീതു, ഷാഡോ പൊലീസ് അംഗങ്ങളായ സുവ്രതകുമാര്‍, റാഫി, ഗോപാലകൃഷ്ണന്‍, രാകേഷ്, ജീവന്‍, പളനിസ്വാമി, ലികേഷ്, വിപിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.