തൃശൂർ: പൊലീസിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നെന്ന് പറഞ്ഞ ആനി രാജ സി.പി.ഐ മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻ. കേരളത്തിലെ സ്ത്രീ സംരക്ഷണം സംബന്ധിച്ച് വേവലാതിയുണ്ടെങ്കിൽ സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത, സ്ത്രീ കുറ്റകൃത്യങ്ങൾെക്കതിരെ ചെറുവിരലനക്കാനാകാത്ത സർക്കാറിൽനിന്ന് മന്ത്രിമാരെ തിരിച്ചുവിളിക്കണമെന്നും അവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊലീസിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നെങ്കിൽ അത് എവിടെ, എങ്ങനെ പ്രവർത്തിക്കുന്നെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
പോപ്പുലർ ഫ്രണ്ട്, ഐ.എസ് പോലുള്ള മതതീവ്രവാദ സംഘടനകളോട് ഇഴപിരിഞ്ഞാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കിട്ടാത്ത പരിഗണന കേരളത്തിലെ മത തീവ്രവാദികൾക്ക് ഇടത് സർക്കാറിൽനിന്ന് കിട്ടുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.