എളവള്ളി: വാക ഇഞ്ചിക്കുന്നിൽ ഇടവേളക്കുശേഷം തിങ്കളാഴ്ച തുടങ്ങിയ മണ്ണെടുപ്പ് സി.പി.ഐ എളവള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തടഞ്ഞു. പാവറട്ടി പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സി.പി.ഐ മണലൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഷാജി കാക്കശ്ശേരി, ലോക്കൽ അസി. സെക്രട്ടറി സി.കെ. രമേഷ്, ലോക്കൽ കമ്മിറ്റി അംഗം പി.എം. അനീഷ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. കേസെടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.
പഞ്ചായത്തിന്റെ അനുമതിയോടെയാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് അറസ്റ്റിലായ നേതാക്കൾ പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് നടന്ന മണ്ണെടുപ്പ് സി.പി.ഐ ഉൾപ്പെടെ വിവിധ കക്ഷികളുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്ന് എളവള്ളി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
മണ്ണെടുപ്പ് സംബന്ധിച്ച് മുരളി പെരുനെല്ലി എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ച സർവകക്ഷി യോഗത്തിൽനിന്ന് സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികൾ ഇറങ്ങിപ്പോയിരുന്നു. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്താണ് വീണ്ടും മണ്ണെടുപ്പിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.