മാള: ഇവിടെ രാഷ്ട്രീയം പറയാം, ആരോഗ്യകരമായ സംവാദം നടത്താം. പറയുന്നത് മാള പള്ളിപ്പുറം സ്വദേശി നിയാസ് എന്ന ചെറുപ്പക്കാരൻ. മാള അങ്ങാടിയിൽ നിയാസ് നടത്തുന്ന ചായക്കടയിലാണ് രാഷ്ട്രീയ ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നത്.
കടയുടെ ചുമരിൽ എതാണ്ട് എല്ലാ പാർട്ടിക്കാരുടെയും സ്ഥാനാർഥികൾ ചുമരിൽ ചിരിതൂകി ഇടം പിടിച്ചിട്ടുണ്ട്. പ്രമുഖ പാർട്ടി സ്ഥാനാർഥികളോടൊപ്പം ഫുട്ബാൾ, ചെണ്ട, മെഴുകുതിരി, മൊബൈൽ, കുടം തുടങ്ങിയ ചിഹ്നങ്ങളുമായി സ്വതന്ത്രരുടെ ചിത്രങ്ങളും ചുമരിലുണ്ട് .
മറ്റെന്തിനേക്കാളും വലുത് സൗഹൃദമാണെന്ന നിലപാടാണ് ഈ യുവാവിേൻറത്. തെരഞ്ഞെടുപ്പ് വരും പോകും, ജയവും തോൽവിയുമുണ്ടാകും, ഇതെല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണം. നടക്കുന്നത് ജനാധിപത്യ സംവിധാനത്തിലെ ഒരു പ്രക്രിയ മാത്രമാണ്. ഇതിന് സഹായകമായ നിലപാട് ഒരോ പൗരനും സ്വീകരിക്കണം -നിയാസ് പറയുന്നു. തെരഞ്ഞെടുപ്പ് കാലത്തെ നിയാസിെൻറ ചായക്കട സൗഹാർദ കൂട്ടായ്മയുടെ ഇടമായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.