മന്ദലാംകുന്ന്: ഖത്തർ ലോകകപ്പ് ആവേശം നെഞ്ചേറ്റി തീരം. ലയണൽ മെസിയുടെ ജന്മനാടായ റൊസാരിയോ എന്ന പേരിട്ടാണ് അർജന്റീന ഫാൻസ് മന്ദലാംകുന്ന് ബീച്ച് അലങ്കരിച്ചത്.
ലോകകപ്പിന്റെ ഭാഗമായി ആവേശമുയർത്തി ഫുട്ബാൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അടുത്ത വെള്ളി, ശനി ദിവസങ്ങളിലായി പോർചുഗൽ, ഫ്രാൻസ്, അർജന്റീന, ബ്രസീൽ, സ്പെയിൻ, ജർമനി, ഇംഗ്ലണ്ട്, ബെൽജിയം ടീമുകളുടെ മത്സരമാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ വിളംബര ജാഥ ഞായറാഴ്ച നടക്കും. വലിയ സ്ക്രീനിൽ ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനവുമുണ്ടാകും. ബീച്ച് അലങ്കരിച്ചത് കടൽ കാണാൻ എത്തുന്നവർക്കും കൗതുകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.