മാള: 79ാം വയസ്സില്‍ പ്ലസ് ടു പരീക്ഷ ജയിച്ചു ചരിത്രം രചിച്ച് മാള കാവനാട് എടാട്ടുകാരന് ജോര്‍ജ് (79). 2015ല്‍ എസ്.എസ്.എല്‍.സി ജയിച്ചതിന് ശേഷം പ്ലസ് ടു കൂടി കടന്നുകൂടണമെന്ന മോഹം ഉണ്ടായിരുന്നു. 2018-19ല്‍ എഴുതിയെങ്കിലും രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടു. പ്രതീക്ഷ കൈവിടാതെ ശ്രമം തുടരുകയായിരുന്നു. മാള പഞ്ചായത്തിലെ കോഓഡിനേറ്റര്‍ ചിത്രയുടെ നേതൃത്വത്തിലാണ് പരീക്ഷ പഠനത്തിന് തുടക്കം കുറിച്ചത്. മേലഡൂര് ഗവ. സമിതി ഹയര്‍ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം.
രാത്രിയും പകലുമെന്നില്ലാതെ പഠനമായിരുന്നു. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചകളിലുമായിരുന്നു ക്ലാസ്. ഒരു എ, രണ്ട് ബി, രണ്ട് സി പ്ലസ്, ഒരു സി എന്നിങ്ങനെ മാര്‍ക്ക് നേടിയാണ് വിജയിച്ചത്. പഠിക്കാന്‍ താല്പര്യമുണ്ടായിരുന്നെങ്കിലും ഏഴാം ക്ലാസ് കഴിഞ്ഞതോടെ പഠനം നിര്‍ത്താനാണ് പിതാവ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പലരുടെയും ഇടപെടലിലൂടെ പഠനം തുടര്‍ന്നു. പത്താം ക്ലാസില്‍ പഠിച്ചുകൊണ്ടിരിെക്ക പരീക്ഷക്ക് രണ്ട് മാസമുള്ളപ്പോള്‍ പഠനം നിര്‍ത്തേണ്ടതായും വന്നു. പിന്നീട് കുരുവിലശ്ശേരി സഹകരണ ബാങ്കില്‍ ജോലിക്ക് പോയി. പ്യൂണ്‍ തസ്തികയിലായിരുന്നു. ഇവിടെ നിന്നും പിരിഞ്ഞതോടെയാണ് പഠനമോഹം വീണ്ടുമുദിച്ചത്. ഭാര്യ: കൊച്ചുത്രേസ്യ 2011ല്‍ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.