കൊടുങ്ങല്ലൂർ: കുപ്പിയിൽ ഇന്ത്യയുടെ ഭൂപടം വരച്ച് കൊടുങ്ങല്ലൂർ സ്വദേശി ഭരത് ഏഷ്യൻ ബുക്ക് ഓഫ് റെേക്കാഡ്സിെൻറ ഭാഗമായി. ബി.ഡി.എസ് വിദ്യാർഥിയായ ഭരത് ചില്ല് കുപ്പിയിലാണ് ഭൂപടം ചിത്രീകരിച്ചത്. വിവിധ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രാദേശിക ഭാഷകളിൽ അടയാളപ്പെടുത്തിയ ഭൂപടത്തിൽ തലസ്ഥാനങ്ങൾ, സംസ്ഥാന പക്ഷി, മൃഗം, പുഷ്പം, വൃക്ഷം, തുറമുഖങ്ങൾ, നദികൾ, പക്ഷി-മൃഗ സങ്കേതങ്ങൾ, ജൈവവൈവിധ്യ പാർക്കുകൾ തുടങ്ങിയവ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ലോക്ഡൗൺ നാളുകളിലെ വിരസത അകറ്റാൻ ആരംഭിച്ച ബോട്ടിൽ ആർട്ട് വിനോദമാണ് രാജ്യാന്തര അംഗീകാരത്തിലേക്ക് നയിച്ചത്. ഇന്ത്യ ബുക്ക് ഓഫ് റെേക്കാഡ്സിലും ഭരത് ഇടംപിടിച്ചിട്ടുണ്ട്.
വിവരങ്ങൾ ശേഖരിച്ചും വിവിധ ഭാഷകൾ പഠിച്ചും മൂന്നാഴ്ച എടുത്താണ് ഭരത് ഇന്ത്യയെ കുപ്പിയിൽ ചിത്രീകരിച്ചത്. ചിത്രകലയിൽ അഭിരുചിയുള്ള ഈ യുവാവ് മംഗലാപുരം എ.ബി ഷെട്ടി ഡെൻറൽ കോളജിലെ അവസാന വർഷ വിദ്യാർഥിയാണ്.
കൊടുങ്ങല്ലൂർ എസ്.എൻ വിദ്യാഭവൻ ഡയറക്ടർ കെ.ആർ. രണദീപെൻറയും ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജ് ചരിത്രവിഭാഗം മേധാവി എം.എസ്. സുമിനയുടെയും മകനാണ്. മാധവ് സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.