ആറ്റത്രയിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വ്യവസായി രാജൻ കെ. നായർ

വ്യവസായിയേയും കുടുംബത്തെയും അക്രമിച്ചതായി പരാതി

എരുമപ്പെട്ടി: ആറ്റത്രയിൽ വ്യവസായിയേയും കുടുബാംഗങ്ങളേയും അക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ആറ്റത്രയിലെ സെല്ലോ ടാപ്പ് കമ്പനിയായ രോഷ്നി ഇൻഡസ്ട്രീസ്​ ഉടമ രാജൻ കെ. നായർ, ഭാര്യ മീര നായർ, മകൾ രോഷ്ണി നായർ എന്നിവരാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജൻ കെ. നായർക്ക് ഗുരുതര പരിക്കുണ്ട്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.

കമ്പനി അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ പതിയിരുന്ന് അഞ്ചംഗ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയപ്പോഴേക്കും അക്രമികൾ ഓടിമറഞ്ഞു.

രാജൻ കെ. നായരുടെ പക്കലുണ്ടായിരുന്ന പഴ്സും പണവും സംഘം തട്ടിയെടുത്തതായും പരാതിയുണ്ട്. പ്രദേശത്തെ കോൺഗ്രസ് നേതാവി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് മീരാ നായർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എരുമപ്പെട്ടി പൊലീസ് കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.