ചാവക്കാട്: 24 മണിക്കൂറിനുള്ളിൽ 15 പ്ലാവിലയിൽ 15 ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചിത്രം ബ്ലേഡ് കൊണ്ട് വെട്ടിയെടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ സ്ഥാനമുറപ്പിച്ച് ഷഹീന ഷഹീം. ചാവക്കാട് തിരുവത്ര അതിർത്തി തറയിൽ ഷഹീമിെൻറ ഭാര്യയും അകലാട് മുഹിയുദ്ദീൻ പള്ളി സ്വദേശികളായ പുത്തൻപുരക്കൽ യൂസഫ്-സുഹറ ദമ്പതികളുടെ മകളുമായ ഷഹീനയാണീ അപൂർവ നേട്ടത്തിന് അർഹയായത്.
ചിത്രകല വിദ്യാലയങ്ങളിൽ പോയി പഠിക്കാതെ സ്വയം വരച്ചാണ് ഷഹീന ചാവക്കാടിെൻറ അഭിമാനമായത്. ഐ.ഡി.സിയിൽനിന്ന് അഫ്ദലുൽ ഉലമ നേടിയ ഷഹീനക്ക് ഭർത്താവാണ് പിന്തുണയും കരുത്തുമായത്. നേരത്തേ ആളുകളുടെ പോർട്രൈറ്റ് വരച്ചിരുന്ന ഷഹീനയോട് ഷഹീമാണ് പ്ലാവിലയിൽ കർവ് ചെയ്ത് ഫോട്ടോയുണ്ടാക്കാനുള്ള ആശയം നൽകിയത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ളവരാണ് പ്ലാവിലയിൽ തെളിഞ്ഞ് വന്നത്. വീട്ടമ്മയായി കഴിയുന്നതിനിടയിലാണീ കലാപ്രവർത്തനം. എമിൻ ഫാത്തിമയാണ് ഇവരുടെ മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.