മേത്തല: ബിഷപ്പിനുള്ള ക്രിസ്മസ് സമ്മാനവുമായി പതിവുതെറ്റാതെ ചേരമാൻ ജുമാമസ്ജിദ് ഭാരവാഹികൾ അരമനയിലെത്തി. കോട്ടപ്പുറം രൂപത നിലവിൽ വന്ന വർഷം മുതൽ തുടങ്ങിയതാണ് ഈ സ്നേഹ സന്ദർശനം.
മത സാഹോദര്യത്തിന്റെയും മാനവികതയുടെയും മഹത്തായ ഉദാഹരണമാണ് ഇത്തരം സന്ദർശനങ്ങളെന്ന് ബിഷപ് ജോസഫ് കാരിക്കശേരി അഭിപ്രായപ്പെട്ടു. 10 വർഷമായി താനത് അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചേരമാൻ ജുമാമസ്ജിദ് ഇമാം സൈഫുദ്ദീൻ അൽ ഖാസ്മി മഹല്ലിെൻറ സമ്മാനം ബിഷപ്പിന് കൈമാറി. മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൽ കയ്യും അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ എന്നിവരും ബിഷപ്പിനെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.