തൃശൂർ: ക്രൈസ്തവ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും അവകാശസംരക്ഷണം കാലഘട്ടത്തിെൻറ ആവശ്യമാണെന്നും അതിനായി പോരാടാൻ സഭകൾ ഒന്നായി രംഗത്തിറങ്ങണമെന്നും പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപ്പോലീത്ത ഡോ. മാർ അപ്രേം പറഞ്ഞു.
കേരള കൗൺസിൽ ഓഫ് ചർച്ചസിെൻറ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണ യാത്രക്ക് തൃശൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. മാർ യുഹന്നാൻ മിലിത്തിയോസ്, മാർ ഔഗേൻ കുര്യാക്കോസ് എപ്പിസ്കോപ്പ, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ പ്രഭാഷണം നടത്തി.
ഭരണഘടന ഉറപ്പു നൽകുന്ന അവകാശ സമത്വത്തിനു വേണ്ടിയുള്ള സമരമാണിതെന്ന് ജാഥ ക്യാപ്റ്റൻ കെ.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് പറഞ്ഞു. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് സുരേന്ദ്രൻ ആശംസകളർപ്പിച്ചു. ജാഥ കോഓഡിനേറ്റർ റവ. എ.ആർ. നോബിൾ, ഫാ. സണ്ണി, ഫാ. സൈമൺ ഇല്ലിച്ചുവട്ടിൽ, റവ. സിറിൽ ആൻറണി, ഫാ. സ്കറിയ ചീരൻ എന്നിവർ പ്രസംഗിച്ചു. ജാഥ ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.