തൃശൂർ: Cities destroy human relationshipsവെന്ന് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്. ‘എഴുത്തുകാരുടെ സ്വദേശം’ എന്ന വിഷയത്തില്‍ അശോകന് ചരുവിലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു നാട്ടിന്‍പുറം വേണം.
നാട്ടിന്‍പുറത്തിന്റെ വിശുദ്ധിയും ബന്ധങ്ങളും വേണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് രണ്ടരദേശങ്ങളുണ്ട്. മയ്യഴിയും, ഡല്‍ഹിയും. കൂടാതെ അരഭാഗം ഫ്രാന്സുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശവും ജനങ്ങളുമില്ലാതെ സാഹിത്യമില്ലെന്നും എവിടെ ജനിച്ചു എന്നത് സാഹിത്യത്തെ സ്വാധീനിക്കുമെന്നും മുകുന്ദന് സൂചിപ്പിച്ചു. വിമര്‍ശനം ജനാധിപത്യത്തിന്റെ പ്രാണനാണെന്ന് നിരൂപകന് എം.എം. നാരായണന് പറഞ്ഞു. ‘മലയാളനിരൂപണം ഇന്ന്’ വിഷയത്തില്‍ നടന്ന പാനല്‍ചര്‍ച്ചയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ തകര്‍ച്ചയാണ് വിമര്ശനസാഹിത്യത്തിന്റെയും തകര്‍ച്ചക്ക് കാരണമെന്ന് എസ്.എസ്. ശ്രീകുമാര്‍ നിരീക്ഷിച്ചു. കാലഘട്ടം മാറുന്നതിനനുസരിച്ച് നിരൂപണം മാറേണ്ടതിന്റെ ആവശ്യകതയാണ് യുവനിരൂപകന്‍ രാഹുല്‍ രാധാകൃഷ്ണന് ചൂണ്ടിക്കാട്ടിയത്.വിമര്‍ശനരംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് ജി. ഉഷാകുമാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.