അ​ന്തി​ക്കാ​ട്: അ​ന്തി​ക്കാ​ട് കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പു​പോ​ര് മ​റ നീ​ക്കി വീ​ണ്ടും പു​റ​ത്തേ​ക്ക്. മ​ഹി​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​ന്റെ ചു​ത​ല​യേ​ൽ​ക്ക​ൽ ച​ട​ങ്ങി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ട​ക്ക​മു​ള്ള എ ​ഗ്രൂ​പ്പു​കാ​ർ വി​ട്ടു​നി​ന്ന​തോ​ടെ ക​ല​ഹം രൂ​ക്ഷ​മാ​യി.

ഡി.​സി.​സി പ്ര​സി​ഡ​ന്റി​ന്റെ ത​ട്ട​കം​കൂ​ടി​യാ​യ അ​ന്തി​ക്കാ​ട് പാ​ർ​ട്ടി​യി​ലെ ഗ്രൂ​പ്പി​സം പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത ആ​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ പാ​ർ​ട്ടി​യെ ഏ​കോ​പി​പ്പി​ച്ച് കൊ​ണ്ടു​പോ​വാ​നാ​വു​ക​യെ​ന്ന ചോ​ദ്യ​മാ​ണ് എ ​ഗ്രൂ​പ് ഉ​യ​ർ​ത്തു​ന്ന​ത്. എ ​ഗ്രൂ​പ്പി​ന്റെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സ്ഥാ​നം ഏ​ക​പ​ക്ഷീ​യ​മാ​യി ഐ ​ഗ്രൂ​പ്പി​ന് കൈ​മാ​റി​യ​താ​ണ് പു​തി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്. പ്ര​സി​ഡ​ന്റാ​യി​രു​ന്ന ഷേ​ർ​ളി ജേ​ക്ക​ബ് പ്ര​മു​ഖ ഐ ​ഗ്രു​പ് നേ​താ​വു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പാ​ർ​ട്ടി വി​ട്ട​തോ​ടെ​യാ​യി​രു​ന്നു ഒ​ഴി​വ് വ​ന്ന​ത്.

എ ​ഗ്രൂ​പ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി ഐ ​ഗ്രൂ​പ് നോ​മി​നി​യാ​യ റ​സി​യ ഹ​ബീ​ബി​നെ പ്ര​സി​ഡ​ന്റ് ആ​ക്കി​യെ​ന്നാ​ണ് എ ​ഗ്രൂ​പ് ആ​ക്ഷേ​പം.

ഐ ​ഗ്രൂ​പ്പു​കാ​ര​നാ​യ ഡി.​സി.​സി പ്ര​സി​ഡ​ന്റി​ന്റെ ഇ​ട​പെ​ട​ലാ​ണ് പി​ന്നി​ലെ​ന്നാ​ണ് എ ​ഗ്രൂ​പ്പി​ന്റെ ആ​രോ​പ​ണം. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് വി.​കെ. മോ​ഹ​ന​ൻ, കെ.​പി.​സി.​സി മു​ൻ സെ​ക്ര​ട്ട​റി എം.​ആ​ർ. രാ​മ​ദാ​സ്, ഗൗ​രി ബാ​ബു മോ​ഹ​ൻ​ദാ​സ്, അ​ശ്വി​ൻ ആ​ല​പ്പു​ഴ, ബി​ജേ​ഷ് പ​ന്നി​പ്പു​ല്ല​ത്ത്, ഇ. ​ര​മേ​ശ​ൻ, ര​ഘു ന​ല്ല​യി​ൽ, ഷൈ​ൻ പ​ള്ളി പ​റ​മ്പി​ൽ, സ​ന്ദീ​പ് ബാ​ബു മോ​ഹ​ൻ​ദാ​സ്, വ​ത്സ​ല കു​ട്ട​ൻ, ഷാ​ന​വാ​സ് അ​ന്തി​ക്കാ​ട് തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് ചു​മ​ത​ല​യേ​ൽ​ക്ക​ൽ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ മാ​റി നി​ന്ന​ത്. പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​തെ മ​ഹി​ള കോ​ൺ​ഗ്ര​സി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് എ ​ഗ്രു​പ് നേ​താ​ക്ക​ൾ തു​റ​ന്ന​ടി​ച്ചു.

ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി നി​ന്നി​രു​ന്ന എ ​ഗ്രൂ​പ്പ് വി​ഷ​യ​ത്തി​ൽ ഒ​ന്നി​ച്ച​തോ​ടെ അ​ന്തി​ക്കാ​ട് പാ​ർ​ട്ടി​ക്കു​ള്ളി​ൽ എ, ​ഐ. ചേ​രി​പ്പോ​ര് ശ​ക്ത​മാ​കു​ന്നെ​ന്ന അ​വ​സ്ഥ​യാ​യി. അ​തേ​സ​മ​യം, അ​ന്തി​ക്കാ​ട്ടെ മ​ഹി​ള കോ​ൺ​ഗ്ര​സി​ന് ഇ​നി പു​തി​യ നേ​തൃ​ത്വ​മാ​ണെ​ന്ന് ഐ ​വി​ഭാ​ഗം പ്ര​ഖ്യാ​പി​ച്ചു. മ​ണ്ഡ​ലം മ​ഹി​ള കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റാ​യി റ​സി​യ ഹ​ബീ​ബ് ചു​മ​ത​ല​യേ​റ്റു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ദ മു​ഹ​മ്മ​ദ് സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ശാ​ന്ത സോ​ള​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ഡ്വ. സ​ന്ധ്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ഡ്വ. സു​ര​ജ വി​ബി​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ബി. രാ​ജീ​വ്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സു​ധീ​ർ പാ​ടൂ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കി​ര​ൺ തോ​മ​സ്, ഐ.​ൻ.​ടി.​യു.​സി മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സാ​ജ​ൻ ഇ​യ്യാ​നി, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി എം.​ബി. സ​ജീ​വ​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​പി. വ​ത്സ​ല ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Clash in Anthikkad Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.