തൃശൂർ: വർഷം കഴിയുംതോറും വരൾച്ച കൂടുന്ന സാഹചര്യത്തിൽ ക്ഷേത്രക്കുളങ്ങൾ നവീകരിച്ച് ജലപ്രശ്നത്തിന് പരിഹാരം കാണുന്നതുൾപ്പെടെ വിവിധ പദ്ധതികളുമായി കൊച്ചിൻ ദേവസ്വം ബോർഡ് ബജറ്റ്. മേജർ ക്ഷേത്രങ്ങളിൽ കമ്പൂട്ടർവത്കരണം, കൂടുതൽ ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാട്, ഷോപ്പിങ് കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അടുത്ത സാമ്പത്തിക വർഷം രൂപം നൽകുമെന്ന് ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ബോർഡിന്റെ കിഴീലുള്ള കുന്നംകുള വിവേകാന്ദ കോളജ്, തൃശൂർ കേരളവർമ, പാലക്കാട് ചിറ്റൂർ പാഠശാല എന്നിവിടങ്ങളിൽ ഉന്നത വിജയം നേടുന്നവർക്ക് അവാർഡ് ഏർപ്പെടുത്താൻ 10 ലക്ഷം രൂപ വകയിരുത്തി.
തൃശൂർ വടക്കുംനാഥ ക്ഷേത്രം സൗന്ദര്യവത്കരണത്തിന് 50 ലക്ഷം രൂപ നീക്കിവെച്ചു. തൃപ്രയാർ ക്ഷേത്രം വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ പ്രതീക്ഷയുണ്ട്. തൃശൂരിലെ നിർദിഷ്ട സൗജന്യ ഡയാലിസിസ് കേന്ദ്രം കോടതിയുടെ സ്റ്റേ നീങ്ങിയാൽ ആരംഭിക്കുമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രോംരാജ് ചൂണ്ടലാത്ത്, കമീഷണർ സി. അനിൽകുമാർ, സെക്രട്ടറി പി. ബിന്ദു, ഫിനാൻസ് ഓഫിസർ പി. വിമല എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.