യു.​ഡി.​എ​ഫ് എ​രു​മ​പ്പെ​ട്ടി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷം

യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം

എ​രു​മ​പ്പെ​ട്ടി: യു.​ഡി.​എ​ഫ് എ​രു​മ​പ്പെ​ട്ടി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് അ​ല​ങ്കോ​ല​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ ലി​സ്റ്റ് വാ​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നേ​താ​ക്ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്. കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ​യാ​ണ് ലി​സ്റ്റ് ത​യ്യാ​റാ​ക്കി​യ​തെ​ന്നും പ്ര​ഖ്യാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും പ​റ​ഞ്ഞ് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് ക​ട​വ​ല്ലൂ​ർ ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​റു​മാ​യ എം.​എം.​സ​ലീം രം​ഗ​ത്തെ​ത്തി​യ​താ​ണ് ബ​ഹ​ള​ത്തി​നും വാ​ക്കേ​റ്റ​ത്തി​നും ഇ​ട​യാ​ക്കി​യ​ത്.

വാ​യി​ച്ച് കൊ​ണ്ടി​രു​ന്ന പേ​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ക​ട​ലാ​സ് സ​ലിം ബ​ല​മാ​യി പി​ടി​ച്ചെ​ടു​ത്ത് ചു​രു​ട്ടി​യെ​റി​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് പ്ര​കോ​പി​ത​രാ​യ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ​ലീ​മു​മാ​യി​യു​ണ്ടാ​യ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റം സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ജോ​ൺ ഡാ​നി​യ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ജോ​ൺ ഡാ​നി​യ​ൽ ഇ​ട​പ്പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കി​യ​തി​ന് ശേ​ഷം ലി​സ്റ്റ് അ​വ​ത​രി​പ്പി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യി ഒ​രു കൂ​ടി​യാ​ലോ​ച​ന​യും ന​ട​ത്താ​തെ​യാ​ണ് ലി​സ്റ്റ് ത​യ്യാ​റാ​ക്കി​യ​തെ​ന്നും താ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള കു​റ​ച്ച് നേ​താ​ക്ക​ളെ ക​ൺ​വെ​ൻ​ഷ​ന് വി​ളി​ച്ചി​രു​ന്നി​ല്ലാ​യെ​ന്നും എം.​എം.​സ​ലീം പ​റ​യു​ന്നു. അ​തേ​സ​മ​യം, ക​ര​ട് ലി​സ്റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്നും മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു എ​ന്നും എ​ല്ലാ നേ​താ​ക്ക​ളേ​യും ക​ൺ​വെ​ൻ​ഷ​ന് ക്ഷ​ണി​ച്ചി​രു​ന്നു​വെ​ന്നും മ​ണ്ഡ​ലം ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. സ​ലീ​മി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കെ.​പി.​സി.​സി​ക്കും ഡി.​സി​സി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് മ​ണ്ഡ​ലം ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Conflict in UDF Erumapetty constituency election convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.