തൃശൂര്‍: കോർപറേഷൻ മാസ്റ്റര്‍ പ്ലാനില്‍ ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്നും എന്നാൽ, റദ്ദാക്കാനാവില്ലെന്നും മേയർ എം.കെ. വർഗീസ്. പ്രതിപക്ഷം ആവശ്യപ്പെടുന്ന തിരുത്തലുകൾക്കും മാറ്റങ്ങൾക്കും കഴിയും. ആരോപണമുന്നയിക്കുന്ന എലഗൻറ് സിറ്റി പോലും എടുത്തുകളയാന്‍ കോർപറേഷൻ തയാറാണ്. എന്നാൽ, നിലവില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കാനാകില്ലെന്ന് മേയർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മാസ്റ്റർ പ്ലാനിനെതിരെ ഗൂഢാലോചനയുണ്ട്. അതിെൻറ ഭാഗമായാണ് പലയിടത്തെയും പ്രതിഷേധങ്ങൾ. തൃശൂരിെൻറ അഭിമാനവും പൈതൃകവുമാണ് തേക്കിൻകാട്. അത് നഷ്ടപ്പെടുത്തുന്ന വിധത്തിലായിരുന്നു നേരത്തേ തയാറാക്കിയ മാസ്റ്റർ പ്ലാൻ. ഇതിൽ മാറ്റം വരുത്തുകയാണ് ചെയ്തത്. നേരത്തേ തയാറാക്കിയിരുന്ന മാസ്റ്റർ പ്ലാൻ ആരാധനാലയങ്ങളുൾപ്പെടെ പോവുന്ന വിധത്തിലായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. 2012ലെ കരട് മാസ്റ്റര്‍ പ്ലാനില്‍ പല അപാകതകളും 2013ലെ കൗണ്‍സിലില്‍ കണ്ടിരുന്നു. ഇത് പരിഹരിക്കേണ്ട സമയത്ത് പരിഹരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കാതെ കോൺഗ്രസും ബി.ജെ.പിയും
തൃശൂർ: മാസ്റ്റര്‍ പ്ലാൻ സംബന്ധിച്ച ചർച്ചകൾക്കായി കോർപറേഷൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസും ബി.ജെ.പിയും പങ്കെടുത്തില്ല. കോർപറേഷനിൽ പ്രാതിനിധ്യമുള്ള പാർട്ടി പ്രതിനിധികളെയായിരുന്നു പ്രധാനമായും വിളിച്ചിരുന്നത്. മാസ്റ്റർ പ്ലാനിനെതിരെ പ്രതിഷേധമുയരുകയും ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കൗൺസിൽ യോഗത്തിന് പ്രതിപക്ഷം കത്ത് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് സർവകക്ഷി യോഗം വിളിച്ചത്. എന്നാൽ, കത്ത് നൽകുകയും പ്രതിഷേധമുയർത്തുകയും ചെയ്ത കോൺഗ്രസും ബി.ജെ.പിയും യോഗത്തിനെത്തിയില്ല. ഇടത് പാർട്ടി പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്.
പോരായ്മകള്‍ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മേയര്‍ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മാസ്റ്റർ പ്ലാൻ പകർപ്പുകൾ നൽകും. ഓരോ പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഭേദഗതി നിർദേശങ്ങൾ വാങ്ങും. സർവകക്ഷി സംഘത്തിനും കൗൺസിലർമാർക്കുമായി ദൃശ്യവത്കരിച്ച മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും. ആവശ്യമെങ്കിൽ സർവകക്ഷി യോഗം വീണ്ടും ചേരുമെന്നും മേയർ പറഞ്ഞു. നടത്തറയിൽ ജില്ലയുടെ മാലിന്യ പ്ലാൻറാണ് വരുന്നത്. അതിന് സ്ഥലം നൽകാനാണ് കോർപറേഷനോട് ആവശ്യപ്പെട്ടത്. ആധുനിക ഊർജ പ്ലാേൻറാടെയാണ് വരുന്നത്. അതിനെ ഇല്ലാതാക്കുന്നത് ശരിയല്ലെന്നും മേയർ പറഞ്ഞു.
പ്രത്യേക കൗൺസിൽ യോഗം ഇന്ന്
തൃശൂർ: മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ കത്തിൽ പ്രത്യേക കൗൺസിൽ യോഗം വെള്ളിയാഴ്ച ചേരും. രാവിലെ 11നാണ് കൗൺസിൽ. യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്നും അവധിയെടുക്കരുതെന്നും കോൺഗ്രസ് കൗൺസിലർമാർക്ക് ഡി.സി.സി വിപ്പ് നൽകിയിട്ടുണ്ട്. മാസ്റ്റർ പ്ലാനിനെതിരെ കൗൺസിലിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും തീരുമാനം.
വ്യാഴാഴ്ച വൈകീട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ സ്വരാജ് റൗണ്ടിൽ പൈതൃക നഗര സംരക്ഷണത്തിനായി പ്രതിഷേധ ജ്വാല തെളിയിച്ചിരുന്നു. കൗൺസിൽ യോഗത്തിൽ ബി.ജെ.പിയുടെ മുഴുവൻ അംഗങ്ങളോടും പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാണ് ഇരു പാർട്ടികളുടെയും ആവശ്യം. ഇക്കാര്യത്തിൽ വോട്ടിങ്ങും ആവശ്യപ്പെടും. നിലവിലെ അംഗസംഖ്യയിൽ കോൺഗ്രസും ബി.ജെ.പിയും യോജിച്ചാൽ ഭരണപക്ഷത്തേക്കാൾ ഭൂരിപക്ഷം പ്രതിപക്ഷത്തിന് ലഭിക്കും. വോട്ടിങ് അനുവദിച്ചാൽ ഭരണപക്ഷം പരാജയപ്പെടും. ഇത് ഇടതുമുന്നണിക്കും സി.പി.എമ്മിനും രാഷ്ട്രീയമായ തിരിച്ചടിയാകും. അതിനാൽ, വോട്ടിങ് അനുവദിക്കാൻ ഇടയില്ല. മാസ്റ്റർ പ്ലാൻ റദ്ദാക്കുന്നതൊഴികെ, ഭേദഗതി നിർദേശങ്ങൾക്കാവും ഭരണപക്ഷം നിർദേശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.