തൃപ്രയാർ: കേരളത്തിൽ നവോത്ഥാനത്തിന് ജനങ്ങളെ സജ്ജമാക്കാൻ കെ.പി.എ.സി വഹിച്ച പങ്ക് വലുതായിരുന്നുവെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. സി.പി.ഐ ജില്ല സമ്മേളന സാംസ്കാരികോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്ന ചാതുർവർണ്യ വ്യവസ്ഥയെ കേരളത്തിൽനിന്ന് ഉന്മൂലനം ചെയ്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കൃത്യമായ നിലപാടുകൾ എടുക്കുകയും ജനകീയ നേതാക്കളെ സംഭാവന ചെയ്യുകയും ചെയ്ത ഏക പാർട്ടി സി.പി.ഐയാണെന്നും ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, മുൻ മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ വി.എസ്. സുനിൽകുമാർ, സംഘാടക സമിതി കൺവീനറും സി.പി.ഐ ജില്ല അസി. സെക്രട്ടറിയുമായ ടി.ആർ. രമേഷ് കുമാർ, സംസ്ഥാന സെക്രട്ടറി ഇ.എം. സതീശൻ, സി.സി. മുകുന്ദൻ എം.എൽ.എ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംഗീത സംവിധായകരായ കമ്മറു സിഗ്നേച്ചർ, രാജേഷ് അപ്പുക്കുട്ടൻ, സിപിഐ ജില്ല കൗൺസിൽ അംഗങ്ങളായ കെ.പി. സന്ദീപ്, സി.ആർ. മുരളീധരൻ, സംഘാടക സമിതി ജോയന്റ് കൺവീനർ കെ.കെ. ജോബി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.