തൃശൂർ: വിയ്യൂർ ജയിലിന് കീഴിൽ പ്രവർത്തിച്ചിരുന്ന അമ്പിളിക്കല കോവിഡ് സെൻററിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഷമീർ മർദനമേറ്റ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി സുകുമാരെൻറയും സി.ഐ ഷാജുവിെൻറയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പൊലീസ് കേസ് ഡയറിയും പൊലീസ് ശേഖരിച്ച സാക്ഷിമൊഴികളും അന്വേഷണസംഘം പരിശോധിച്ചു. നേരത്തെ ഷമീറിെൻറ ഭാര്യ സുമയ്യ ജാമ്യത്തിലിറങ്ങിയ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ച സാഹചര്യത്തിൽ ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.
ജയിൽജീവനക്കാർ മർദിച്ചെന്നാണ് സാക്ഷിമൊഴികൾ. ക്രൂരമർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പൊലീസുകാരാണ് മർദിച്ചതെന്ന് വരുത്തിത്തീർക്കാൻ ജയിൽ ഡി.ജി.പി തന്നിൽ സമ്മർദം െചലുത്തിയതായി സുമയ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിെൻറ ഭാഗമായി കോവിഡ് സെൻറർ പ്രവർത്തനം വിലയിരുത്തുന്നതിൽ വീഴ്ചവരുത്തിയതിന് ജില്ല ജയിൽ സൂപ്രണ്ടിനെയും അസി. സൂപ്രണ്ടുമാരെയും കോവിഡ് സെൻററിൽ ഷമീറിനെ മർദിക്കുന്ന ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. പ്രിസൺ ഓഫിസർമാരെയടക്കം ആറു പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 29നാണ് ഷമീറിനെയും ഭാര്യ സുമയ്യയെയും മറ്റ് രണ്ടു പേരെയും കാറിൽ 10 കിലോ കഞ്ചാവുമായി ശക്തൻ നഗറിൽനിന്ന് പൊലീസ് പിടികൂടിയത്. 30ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഷമീറിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഒന്നിന് പുലർച്ച മരിച്ചു. അന്ന് കോവിഡ് സെൻററിലുണ്ടായിരുന്ന 19കാരനെയടക്കം ജയിൽ ജീവനക്കാർ മർദിച്ചെന്ന പരാതികൾ ഉയർന്നിരുന്നു. അടുത്തദിവസം ഇവരെ ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.