മതിലകം: മതിലകത്ത് ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെ രണ്ട് അപകടങ്ങൾ. കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. രണ്ടിടത്തും ഡ്രൈവർമാർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. പുതിയകാവ് ജുമാ മസ്ജിദിന് സമീപം ടോറസ് ലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ബാദുഷയെ പുന്നക്കബസാർ ആക്ട്സ് ആംബുലൻസുകാർ കൊടുങ്ങല്ലൂർ എ.ആർ. മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.30ഓടെ മതിലകം പൊലീസ് സ്റ്റേഷന് മുമ്പിലായിരുന്നു മറ്റൊരു അപകടം.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവയിൽ കൊല്ലത്തുനിന്നുള്ള കുടുംബം സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ സുബൈദ ബീവി (59), ഫിസാഫ്രിൻ (ഒമ്പത്) എന്നിവർക്കാണ് പരിക്ക്. ഇവരെ മതിലകം എസ്.വൈ.എസ് സാന്ത്വനം ആംബുലൻസിൽ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിച്ചശേഷം കൊല്ലത്തേക്ക് കൊണ്ടുപോയി. മതിലകം പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.