മണ്ണുത്തി: നിരവധി വാഹനങ്ങള്‍ തിരിമറി നടത്തിയ സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണുത്തി-ചിറയ്ക്കാക്കോട് കാട്ടുവിള വീട്ടില്‍ ജെയ്സണിനെയാണ് (41) മണ്ണുത്തി പൊലീസും സിറ്റി ഷാഡോ പൊലീസും ചേര്‍ന്ന് കൂര്‍ക്കഞ്ചേരി വലിയാലുക്കലിന്നിന്ന് പിടികൂടിയത്. മണ്ണുത്തി, തൃശൂര്‍ ഈസ്റ്റ്, ഒല്ലൂര്‍, കോട്ടയം, തൃക്കുടിത്താനം എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വാഹന തിരിമറി കേസുകളുണ്ട്.
ആളുകളില്‍നിന്ന് വാഹനം വാങ്ങി ബാങ്കിലെ വായ്പ തുക അടക്കാമെന്നും അല്ലെങ്കില്‍ മറിച്ച് വിറ്റ് തുക നല്‍കാമെന്നും പറഞ്ഞ് കരാര്‍ നടത്തിയാണ് വാഹനം സ്വന്തമാക്കുന്നത്. തുടര്‍ന്ന് വാഹനം മറിച്ച് വില്‍ക്കും. തുക കൊടുക്കാതെ ഉടമകളെ വഞ്ചിക്കുകയാണ് പ്രതി ചെയ്തുകൊണ്ടിരുന്നത്.
നിരവധി സ്റ്റേഷനുകളില്‍ പരാതിക്കാര്‍ കൂടിയതിനെ തുടര്‍ന്ന് പൊലീസ് ടീം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. പലസ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചൊവ്വാഴ്ചയാണ് സിറ്റി എ.സി.പി ബിജോ അലക്സാണ്ടര്‍, ഒല്ലൂര്‍ എ.സി.പി ദേവദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ എസ്.ഐമാരായ ഗ്ലാഡ്സ്റ്റണ്, സുവൃതകുമാര്‍, റാഫി, ഗോപാലകൃഷ്ണന്, സീനിയര്‍ സി.പി.ഒമാരായ ജീവന്, പഴനിസ്വാമി, ലിജേഷ്, വിപിന്‍ എന്നിവരും മണ്ണുത്തി എസ്.ഐ പി. അജിത്കുമാര്‍, എസ്.ഐ പ്രദീപ് കുമാര്‍, എസ്.ഐ ശശി, ജോണ്സണ് എന്നിവരും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.